Latest NewsIndiaNewsInternational

താലിബാന് എവിടെ നിന്നാണ് ഇത്രയും പണമൊഴുകുന്നത്? എത്രയാണ് ഈ ഭീകരസംഘത്തിന്റെ ആസ്തി?

കാബൂൾ: പെട്ടന്നുണ്ടായ കുതിച്ചുചാട്ടത്തോടെ താലിബാൻ അഫ്‌ഗാനിസ്ഥാനത്തിൽ ഉടനീളം തങ്ങളുടെ ശക്തി തെളിയിച്ചു. രാജ്യത്തെ പകുതിയോളം പ്രവശ്യകളും മാസങ്ങൾക്കുള്ളിൽ പിടിച്ചടക്കിയ താലിബാന്റെ നടപടി ചില ഉദ്യോഗസ്ഥരെയും അന്തർദേശീയ നിരീക്ഷകരെയും അമ്പരപ്പിച്ചേക്കാം. എന്നാൽ അത് പെട്ടന്ന് പൊട്ടിമുളച്ച ഒരു ആക്രമണം അല്ല, ദശലക്ഷക്കണക്കിന് പണമാണ് താലിബാന് ലഭിച്ചിരിക്കുന്നത്. വിപുലമായ ഒരു ധനസമാഹരണത്തിലൂടെയാണ് അഫ്‌ഗാനിസ്ഥാനെ കീഴടക്കാൻ താലിബാന് സാധിക്കുന്നത്.

ഭീകരപ്രവർത്തനത്തിനായി താലിബാൻ എത്രമാത്രം പണം സ്വരൂപിച്ചുവെന്ന് കൃത്യമായി കണക്കാക്കാൻ സാധിക്കുന്നതല്ല. പ്രതിവർഷം 300 മില്യൺ മുതൽ 1.6 ബില്യൺ ഡോളർ വരെ താലിബാൻ വരുമാനമുണ്ടാക്കുന്നതായി ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 2021 ജൂണിൽ യുഎൻ രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, കറുപ്പ് ഉത്പാദനം, മയക്കുമരുന്ന് കടത്ത്, കൊള്ളയടിക്കൽ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്നാണ് താലിബാന് കൂടുതൽ പണം വരുന്നത്.

Also Read:ഷവര്‍മ കഴിച്ച എട്ടുപേര്‍ക്ക് ഭക്ഷ്യവിഷ ബാധ: കൊച്ചിയിൽ ബേക്കറി ഉടമ അറസ്റ്റില്‍

മയക്കുമരുന്ന് കടത്തിൽ നിന്ന് മാത്രമായി താലിബാൻ ഒരു വർഷം സമ്പാദിക്കുന്നത് 460 മില്യൺ ഡോളർ ആണ്. ഖനന പ്രവർത്തനങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം 464 മില്യൺ അധിക ഡോളർ സമ്പാദിച്ചതായി യു.എൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ‘സർക്കാരിതര ചാരിറ്റബിൾ ഫൗണ്ടേഷനുകളുടെ ശൃംഖല’ എന്നാണു താലിബാൻ തങ്ങളുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന മേഖലയെ വിളിക്കുന്നത്. സമ്പന്നരായ ആളുകളിൽ നിന്നുവരെ താലിബാന് സംഭാവനകൾ വരാറുണ്ട്.

റഷ്യയിൽ നിന്ന് പണവും ആയുധ പരിശീലനവും താലിബാന് ലഭ്യമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതോടൊപ്പം, താലിബാൻ പാകിസ്ഥാനിൽ നിന്നും ഇറാനിൽ നിന്നും പണം സ്വീകരിക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട് എന്നാണു റിപ്പോർട്ട്. എന്നിരുന്നാലും, അഫ്ഗാനിസ്ഥാനെ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാൻ താലിബാൻ ആവശ്യത്തിന് പണം സ്വരൂപിച്ചുവെങ്കിലും, അഫ്ഗാനിസ്ഥാൻ സ്വന്തമായി ഭരിക്കാൻ ആവശ്യമായ പണം ഇപ്പോഴും താലിബാന്റെ കൈയ്യിൽ ഉണ്ടോയെന്ന കാര്യം സംശയമാണ്.

Also Read:കാബൂള്‍ പിടിച്ചെടുത്തു, വരുന്നത് വിനാശം: ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് താലിബാന്‍ സ്ഥാപിക്കാന്‍ നീക്കം

ലോകബാങ്കിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, അഫ്ഗാൻ സർക്കാർ 2018 ൽ 11 ബില്യൺ ഡോളർ ചെലവഴിച്ചു, അതിൽ 80% വിദേശ സഹായത്തിൽ നിന്നാണ്. കഴിഞ്ഞ മാർച്ചിൽ നടന്ന പരിപാടിയിൽ അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിനുള്ള യുഎസ് സ്പെഷ്യൽ ഇൻസ്പെക്ടർ ജനറൽ ജോൺ സോപ്കോ പറഞ്ഞതിങ്ങനെ, വിദേശ സഹായത്തിന്റെ അഫ്ഗാനിസ്ഥാന്റെ ആവശ്യം താലിബാൻ പോലും മനസ്സിലാക്കുന്നു’. സാഹചര്യം ഇങ്ങനെയാണെന്നിരിക്കെ വരുന്ന തീരുമാനങ്ങൾ എന്താണെന്നറിയാനുള്ള ആകാംഷയിലാണ് ലോകരാജ്യങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button