COVID 19Latest NewsKeralaNews

തിരുവനന്തപുരത്ത് യുവതിക്ക് രണ്ട് ഡോസുകളും ഒരുമിച്ച് കുത്തിവെച്ചു: പരാതിയുമായി കുടുംബം

തിരുവനന്തപുരം : തലസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകൾ ഒരുമിച്ച് കുത്തിവെച്ചതായി യുവതിയുടെ പരാതി. മലയൻകീഴ് താലൂക്ക് ആശുപത്രിയിൽ വാക്‌സിൻ എടുക്കാനെത്തിയ 25-കാരിക്കാണ് രണ്ടുഡോസും ഒന്നിച്ച് കുത്തിവെച്ചത്. യുവതി ഇപ്പോൾ ജനറൽ ആശുപ്രതിയിൽ നിരീക്ഷണത്തിലാണ്.

ആദ്യ ഡോസ് വാക്‌സിൻ എടുക്കാൻ എത്തിയപ്പോഴാണ് രണ്ട് വാക്‌സിനുകളും കുത്തിവെച്ചതെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. യുവതിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.

Read Also  :  ലൈംഗികത്തൊഴിലാളി എന്ന നിലയിൽ മൊബൈൽ നമ്പർ പ്രചരിപ്പിച്ച സംഭവം: മുഖ്യമന്ത്രിയുടെ പരാമർശത്തിന് പിന്നാലെ നടപടിയുമായി പോലീസ്

അതേസമയം വാക്‌സിൻ എടുത്തതാണോ എന്ന ചോദ്യത്തിന് എടുത്തിട്ടില്ലെന്ന് മറുപടി പറഞ്ഞതിനാലാണ് കുത്തിവെയ്പ്പ് നടത്തിയതെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. എന്നാൽ സംഭവത്തിൽ വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button