ഡല്‍ഹി: കാബൂളിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരെ തിരിച്ചെത്തിക്കാന്‍ പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം അനിശ്ചിതത്വത്തിനൊടുവില്‍ കാബൂള്‍ വിമാനത്താവളത്തിലിറക്കി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള അനുമതി ലഭിച്ചത്. വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുമ്പോഴുള്ള സ്ഥിതിയായിരുന്നില്ല കാബൂള്‍ വിമാനത്താവളത്തിൽ എത്തിയപ്പോളുണ്ടായിരുന്നത്.
ഒരു മണിക്കൂര്‍ വൈകിയാണ് വിമാനത്തിന് കാബൂളിൽ ലാന്‍ഡ് ചെയ്യാനായത്. താലിബാന്‍ ഭീകരർ കാബൂളിലെത്തിയതോടെ ഉണ്ടായ അനിശ്ചിതത്വത്തില്‍ കാബൂള്‍ വിമാനത്താവള അധികൃതര്‍ക്ക് ഇന്ത്യയിൽ നിന്നുള്ള വിമാനത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനാവാത്തതിനാലാണ് വിമാനത്തിന് ലാൻഡ് ചെയ്യാൻ കഴിയാതിരുന്നത്.
ആറുവയസ്സുള്ള സഹോദരിയെ അയല്‍ക്കാരന്റെ പീഡനശ്രമത്തില്‍ നിന്നും രക്ഷിച്ച് 14-കാരന്‍
താലിബാൻ ഭീകരരുടെ കടുത്ത ആക്രമണത്തെ തുടർന്ന് കണ്ഡഹാറിലെയും മസര്‍ ഇ ഷെരീഫിലെയും കോണ്‍സുലേറ്റുകളിലെ ഉദ്യോഗസ്ഥര്‍ ഒരു മാസം മുമ്പ് തന്നെ അഫ്ഗാന്‍ വിടുകയും കോണ്‍സുലേറ്റുകള്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയുംചെയ്തിരുന്നു. അപ്പോഴും കാബൂളിലെ എംബസി അടക്കേണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാർ തീരുമാനിച്ചിരുന്നത്.
അതേസമയം, കാബൂളിലെത്തിയ എഐ 243 എയർ ഇന്ത്യ വിമാനം ഇപ്പോഴും കാബൂള്‍ വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് കാത്തിരിക്കുകയാണ്. വിമാനത്തിന് ക്ലിയറന്‍സ് ലഭിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല.
Post Your Comments