കഴിഞ്ഞ ദിവസമാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ബസിൽ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്ന തിരുവനന്തപുരത്തെ ഒരു കുടുംബത്തെ സഹായിക്കാനായിരുന്നു സന്തോഷിന്റെ ആ യാത്ര. കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ ബസില്‍ യാത്ര ചെയ്ത് വെഞ്ഞാറമൂട്ടിലുള്ള അവരുടെ വീട്ടിലെത്തുക ആയിരുന്നു സന്തോഷ്. തന്റെ സിനിമാ ജീവിതവും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മാറാൻ പ്രചോദനം ആകുന്നതെന്തെന്നും തുറന്നു പറയുകയാണ് സന്തോഷ് ഇപ്പോൾ.
ചെറിയ സഹായങ്ങൾ ആണ് ചെയ്യുന്നതെന്നും ഹെവി ആയിട്ട് ചെയ്യാന്‍ ഞാന്‍ അംബാനീടെ മോനൊന്നുമല്ലല്ലോ എന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. ‘എന്റെ സിനിമ 100കോടി ക്ലബിലൊന്നും കേറുന്നില്ല, കഴിഞ്ഞ 10 വര്‍ഷമായി മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് എന്റെ സിനിമയാണ്’, സന്തോഷ് പണ്ഡിറ്റ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. മൂന്ന് സെന്റ് സ്ഥലമുണ്ടെങ്കിലും ഇടിഞ്ഞ് വീഴാറായ ഒരു കെട്ടിടത്തിലാണ് ഈ കുടുംബം താമസിക്കുന്നത്. ആദ്യപടി സഹായമായി ഇവര്‍ക്ക് ശുചിമുറി വയ്ക്കാനുള്ള സൗകര്യമാണ് സന്തോഷ് നല്‍കിയത്. ഇതിന് വേണ്ട സാധനങ്ങൾ താരം എത്തിച്ചു നൽകി. തന്നാല്‍ കഴിയും വിധം സഹായിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
Also Read:നാല് വശങ്ങളിൽ നിന്നും കാബൂളിനെ വളഞ്ഞ് താലിബാൻ: അഫ്ഗാൻ സൈന്യത്തോട് പിന്മാറാൻ മുന്നറിയിപ്പ്
‘കഴിഞ്ഞ ഒന്നരവർഷമായി ഞാൻ ഇങ്ങനെ തന്നെയാണ്. എല്ലാ പരിപാടികൾക്കും ബസിനു തന്നെയാണ് വരുന്നത്. കിട്ടുന്നതിന്റെ പകുതി ആയിരുന്നു ഞാൻ മറ്റുള്ളവർക്ക് കൊടുത്തിരുന്നത്. എന്നാൽ, കൊറോണ വന്നശേഷം അത് നൂറായി. എനിക്ക് വർഷത്തിൽ ഒരു സിനിമയെ ഉള്ളു. എന്റെ സിനിമ 100കോടി ക്ലബിലൊന്നും കേറുന്നില്ല. കുറച്ച് കിട്ടുന്നുള്ളു. ആ കിട്ടുന്നതിൽ നിന്നെടുത്തിട്ടാണ് ഞാൻ എന്റെ കാര്യം, സിനിമയുടെ കാര്യം, സാമൂഹ്യ സേവനം ഇത്രയും ചെയ്യുന്നത്. കഴിഞ്ഞ പത്ത് വർഷമായി മലയാളികൾ ഏറ്റവും കൂടുതൽ കാണുന്നത് സന്തോഷ് പണ്ഡിറ്റിന്റെ വീഡിയോ ആണ്. അത് നമ്മുടെ ഭാഗ്യം’, സന്തോഷ് പണ്ഡിറ്റ് പറയുന്നു.
Post Your Comments