പത്തനംതിട്ട: ശബരിമല നട തുറന്നു. നിറപുത്തരി, ചിങ്ങമാസ, ഓണം നാളുകളിലെ പൂജകൾക്കായാണ് ശബരിമല നട തുറന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വി കെ ജയരാജ് പോറ്റിയാണ് ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചത്. നാളെയാണ് നിറപുത്തരി.
നിറപുത്തരി പൂജകൾക്ക് ഉപയോഗിക്കുന്നത് ശബരിമലയിൽ തന്നെ കൃഷി ചെയ്ത നെൽകറ്റകൾ ആണ്. നാളെ മുതൽ 23 വരെയാണ് ഭക്തർക്ക് ദർശനത്തിന് അനുമതിയുള്ളത്. ഓണം നാളുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഭക്തർക്ക് ഓണ സദ്യ നൽകുമെന്ന് അധികൃതർ അറിയിച്ചു. 23 ന് വൈകിട്ട് ഹരിവരാസനം പാടി നട അടയ്ക്കും.
Post Your Comments