കാബൂള്‍: കാബൂളിലെ വിമാനത്താവളത്തിനുപുറത്ത് ചാവേറുകള്‍ നടത്തിയ ആക്രമണത്തിൽ ഞെട്ടി വിറച്ച് താലിബാൻ. അഫ്ഗാനിൽ നിന്ന് താലിബാനെ നിഷ്പ്രഭമാക്കുക എന്ന ലക്ഷ്യമാണ് ചാവേറുകൾക്ക് ഉണ്ടായിരുന്നത്. അത് തന്നെയാണ് താലിബാനെ ഇപ്പോൾ ഭയപ്പെടുത്തുന്നതും. താലിബാന്റെ ഏറ്റവും ക്രൂര വിഭാഗമായ ഹഖാനി നെറ്റ്‌വര്‍ക്കിനായിരുന്നു വിമാനത്താവളത്തിന്റെയും പരിസരത്തിന്റെയും സംരക്ഷണ ചുമതല. എന്നിട്ടും ഇവരുടെ സുരക്ഷാ സംവിധാനങ്ങളെ തകര്‍ത്തുകൊണ്ടാണ് സ്ഫോടക വസ്തുക്കളുമായി ചാവേര്‍ എത്തിയതെന്നുള്ളത് താലിബാന്റെ ഭീതി അധികമാക്കുന്നു.
Also Read:നൂറു ദിനങ്ങൾ കടന്ന് രണ്ടാം പിണറായി സർക്കാർ: അഴിമതിയുടെ രണ്ടാം തരംഗമെന്ന് വിമർശനം
ഇരട്ട സ്ഫോടനത്തിന് കാരണക്കാരനായ അബ്ദുല്‍ റഹ്മാന്‍ അല്‍ ലോഗാരി എന്ന ചാവേറിന്റെ ചിത്രം അഫ്ഗാനിലെ ഐസിസ് വിഭാഗമായ ഖൊരാസന്‍ പുറത്തുവിട്ടു. ഇയാള്‍ എവിടത്തുകാരനാണെന്ന് വ്യക്തമല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ടെലിഗ്രാമില്‍ ഖൊരാസന്‍ പ്രസ്താവന നടത്തുകയും ചെയ്തു. ഇതോടെ താലിബാന് എതിരാളികൾ ആരാണെന്നുള്ളതിന്റെ നേർചിത്രങ്ങൾ പുറത്തു വരികയാണ് ചെയ്തത്.
ചാവേര്‍ ആക്രമണത്തില്‍ ഇതുവരേയ്ക്ക് 90 പേർ മരണപ്പെട്ടെന്നാണ് അമേരിക്കന്‍ ടിവി ചാനലായ സിബിഎസ് റിപ്പോര്‍ട്ടുചെയ്യുന്നത്. 150 ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ പതിമൂന്നുപേര്‍ അമേരിക്കന്‍ സൈനികരാണ്. അതേസമയം ഇത് ചെയ്തവർ ആരായാലും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.
Post Your Comments