തിരുവനന്തപുരം: സിപിഎം പാർട്ടി എകെജി സെന്ററിൽ ഇന്ന് ദേശീയ പതാക ഉയർത്തിയത് വലിയ രീതിയിൽ ചർച്ചയ്ക്കു കരണമായിരിക്കുകയാണ്. 1947 ആഗസ്ത് 15നു ലഭിച്ചത് പൂര്‍ണ സ്വാതന്ത്ര്യമല്ലെന്ന നിലപാടിന്‍റെ അടിസ്ഥാനത്തില്‍ ഇക്കാലമത്രയും സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സിപിഎം നടത്തിയിരുന്നില്ല. കേന്ദ്രകമ്മിറ്റി യോഗമാണു നിലപാട് തിരുത്തിയത്. സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റുകാരുടെ പങ്ക് സ്ഥാപിക്കുന്ന പ്രചാരണ-ബോധവല്‍ക്കരണ പരിപാടി നടത്താനാണ് തീരുമാനം.
എന്നാൽ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ എന്നാണ് സോഷ്യൽ മീഡിയ ആരോപണം. ചില കമന്റുകൾ ഇങ്ങനെ, ‘ദേശീയ പതാക യോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്നാണ്. ഈ നിയമത്തിന് കൃത്യമായ ലംഘനമാണ് എകെജി സെന്ററിൽ നടന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്‌ഥാനവുമാണ്. സിപിഎമ്മിന് എതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണം.’
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51/എ യുടെ ലംഘനവുമാണ് നടന്നിട്ടുള്ളത്. ദേശീയ പതാകയെ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നതാണ് നിയമം. അതേസമയം പതാക ഉയര്‍ത്തലില്‍ സിപിഎം പരിപാടി അവസാനിപ്പിക്കുന്നില്ല, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ ദിനത്തില്‍ ആര്‍എസ്‌എസ് നിലപാടുകള്‍ക്കെതിരായ വിപുലമായ പ്രചാരണ പരിപാടികള്‍ നടത്താനാണ് സിപിഎം തീരുമാനം. ദേശീയതയുമായി ബന്ധപ്പെട്ട് ഉയരുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് പാര്‍ട്ടി ഓഫിസുകളില്‍ പതാക ഉയര്‍ത്തിയുള്ള സ്വാതന്ത്ര്യ ദിനാഘോഷം.
Post Your Comments