ന്യൂഡൽഹി : ബന്ധുവിന്‍റെ വിവാഹത്തോടനുബന്ധിച്ച് നടത്തിയ ഹൽദി ചടങ്ങിനിടെ തന്‍റെ ദേഹത്ത് അമിതമായി മഞ്ഞൾ തേച്ച ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഇന്ദപൂറിലെ ഭട്നിമാഗനിൽ വെള്ളിയാഴ്ചയാണ് ദാരുണ സംഭവം നടന്നത്. സംഭവത്തിൽ മുഖ്യപ്രതിയായ ജസ്നാൻ പോപട് പവാറിനെയും (25) പിതാവ് യോഗേഷ് നാരാൺ പവാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 20 കാരിയായ സീമ പവാറാണ് കൊല്ലപ്പെട്ടത്.
ബന്ധുവിന്‍റെ വിവാഹത്തിനായി പോയതായിരുന്നു ദമ്പതികൾ. ഹൽദി ചടങ്ങിനിടെ മഞ്ഞൾ അമിതമായി പുരട്ടിയെന്ന് പറഞ്ഞ് ഇരുവരും വഴക്കായി. ശേഷം ഉറങ്ങാൻ കിടക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന സ്ക്രൂഡ്രൈവർ എടുത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Read Also : നാല് വശങ്ങളിൽ നിന്നും കാബൂളിനെ വളഞ്ഞ് താലിബാൻ: അഫ്ഗാൻ സൈന്യത്തോട് പിന്മാറാൻ മുന്നറിയിപ്പ്
ഒമ്പത് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. മരിച്ച സീമ ജസ്നാൻ പവാറിന്‍റെ രണ്ടാമത്തെ ഭാര്യയും പ്രതി അവരുടെ മൂന്നാമത്തെ ഭർത്താവുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാർഥി വിഭാഗത്തിൽപ്പെട്ട ഇരുവരും തൊഴിലാളികളായിരുന്നു.
Post Your Comments