എടക്കര : ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടന്ന മോഷണക്കേസുകളിലെ പ്രതി കുന്നുമ്മല്‍ സൈനുല്‍ ആബിദാൻ പിടിയിൽ. എടക്കര പൊലീസാണ് പ്രതിയെ പിടികൂടിയത്. തിങ്കളാഴ്ച എടക്കര ദുർഗഭഗവതി ക്ഷേത്രത്തില്‍ നടന്ന മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ക്ഷേത്ര ഭാരവാഹികള്‍ പൊലീസിന് കൈമാറിയിരുന്നു. ഇത് പരിശോധിച്ച പൊലീസ് പ്രതിയെ നിരീക്ഷിച്ച് വരുകയായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തി മടങ്ങിയ പ്രതി കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണം വില്ക്കാന് ആധാര്‍ കാര്‍ഡ് എടുക്കാനാണ് ഇയാള്‍ വീട്ടിലെത്തിയത്. ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍നിന്ന് മൂന്ന് പവന് സ്വര്‍ണാഭരണങ്ങളും 13,000 രൂപയുമാണ് മോഷ്ടിച്ചത്. നാല് ഭണ്ഡാരങ്ങളും തകര്‍ത്തിരുന്നു.
Read Also : ദാരിദ്ര്യം, തൊഴിലില്ലായ്മ, മതവർഗീയത ഇവയെല്ലാം വലിയ ഭീഷണിയാണ്: ഇന്ത്യ ഇനിയും മാറാനുണ്ടെന്ന് പിണറായി വിജയൻ
കഴിഞ്ഞ മാസം പോത്തുകല്‍ ഞെട്ടിക്കുളത്തെ എസ്.എന്‍.ഡി.പി ശാഖയിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതും ഇയാള്‍ തന്നെയാണെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, കുനിപ്പാല ജുമാമസ്ജിദില്‍ നടന്ന മോഷണവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. തൃശൂര്‍, ഈസ്റ്റ്, എടക്കര, വഴിക്കടവ്, പോത്തുകല്‍, നിലമ്പൂർ തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിലായി 20ല്‍പരം കേസുകളില്‍ പ്രതിയാണിയാള്‍.
നിലമ്പൂരിലെ ഒരു കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ഞെട്ടിക്കുളത്തും എടക്കരയിലും മോഷണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
Post Your Comments