International

അഫ്ഗാന്‍ സ്ത്രീകളുടെ ദുരവസ്ഥ ഹൃദയഭേദകം, താലിബാൻ അധിനിവേശത്തിൽ യുഎൻ ഇടപെടുന്നു

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്കു മേല്‍ താലിബാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായുള്ള ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നു

യു എന്‍ : അഫ്ഗാനിസ്താനില്‍ അരങ്ങേറുന്ന താലിബാന്‍ അധിനിവേശത്തില്‍ പ്രതികരിച്ച്‌ യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ഭീകരര്‍ കീഴടക്കിയ പ്രദേശങ്ങളിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്കു മേല്‍ താലിബാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായുള്ള ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് അടുക്കുന്ന താലിബാന്‍, രാജ്യത്തിന്റെ പൂര്‍ണ നിയന്ത്രണം കൈവശപ്പെടുത്താനുള്ള നീക്കത്തിലുമാണ്. 2001-ല്‍ യുഎസ് നേതൃത്വത്തില്‍ നടത്തിയ ഇടപെടലായിരുന്നു അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ നിര്‍വീര്യമാക്കിയത്. എന്നാൽ യുഎസ് സൈന്യം പിന്മാറിയതോടെ താലിബാൻ പിടിമുറുക്കുകയായിരുന്നു. അതേസമയം യുഎൻ ഇവരുടെ മനുഷ്യാവകാശ ലംഘനത്തെ ശക്തമായി വിമർശിച്ചു.

തങ്ങളുടെ അധീനതയിലുള്ള മേഖലകളില്‍, പ്രത്യേകിച്ച്‌ സ്ത്രീകളെയും മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യംവെച്ച്‌ മനുഷ്യാവകാശങ്ങള്‍ക്ക് മേല്‍ താലിബാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യ സൂചനകള്‍ എന്നെ ഏറെ അസ്വസ്ഥനാക്കുന്നു- അഫ്ഗാന്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഏറെ ബുദ്ധിമുട്ടി കരസ്ഥമാക്കിയ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഭീതിജനകവും ഹൃദയഭേദകവുമാണ്- ഗുട്ടറസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

രാജ്യത്തെ സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്നും യുദ്ധകുറ്റകൃത്യത്തിന് സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button