കോട്ടയം: ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തിലെ തിരുവാഭരണങ്ങളില് ഒരു മാല കാണാതായി. സ്വര്‍ണം കെട്ടിയ രുദ്രാക്ഷ മാലയാണ് കാണാതായത്.പുതിയ മേല്‍ശാന്തി പത്മനാഭന് സന്തോഷ് ചുമതലയേറ്റെടുത്തപ്പോള്‍ നടത്തിയ പരിശോധനയിലാണ് രുദ്രാക്ഷ മാല കാണാതായ വിവരമറിഞ്ഞത്.മാലയുടെ തൂക്കം എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മാസമാണ് പുതിയ മേല്‍ശാന്തി ചുമതലയേറ്റത്.
ചുമതലയേറ്റ ഉടന്‍ പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും ദേവസ്വം അധികൃതരുടെ സാന്നിധ്യത്തില്‍ സാക്ഷ്യപ്പെടുത്തി നല്‍കണമെന്നു മേല്‍ശാന്തി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പരിശോധിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. വിഗ്രഹത്തില്‍ സ്ഥിരമായി ചാര്‍ത്തിയിരുന്ന രുദ്രാക്ഷ മാലയാണ് കാണാതായത്. ക്ഷേത്രത്തിലെ മുന്‍ അഡ്മിനിസ്ട്രേറ്റീവ് മാനേജറാണ് മാല വഴിപാടായി നല്‍കിയത്.
കണക്കില്‍ പെടാത്ത മറ്റൊരു മാല തിരുവാഭരണങ്ങളുടെ കൂട്ടത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു അറിയിച്ചു. കഴിഞ്ഞമാസമാണ് പുതിയ മേല്‍ശാന്തി പത്മനാഭന് സന്തോഷ് ചുമതലയേറ്റെടുത്തത്. സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവാഭരണം കമ്മിഷണര്‍ അന്വേഷണം ആരംഭിച്ചു.
Post Your Comments