Latest NewsNewsInternational

സംഗീത പരിപാടികള്‍ ഇല്ല, വിശുദ്ധ ഖുര്‍ആന്‍ സന്ദേശങ്ങള്‍ മാത്രം: അഫ്ഗാനിലെ റേഡിയോ സ്റ്റേഷന്‍ പിടിച്ചെടുത്ത് താലിബാന്‍

കാബൂള്‍: ലോകത്തെ ഭീതിയിലാഴ്ത്തി താലിബാന്‍ തീവ്രവാദികള്‍. അഫ്ഗാനില്‍ താലിബാന്‍ കാബൂളിന് തൊട്ടടുത്ത് എത്തിയതോടെ വിദേശരാജ്യങ്ങള്‍ അവരുടെ പൗരന്‍മാരേയും നയതന്ത്ര പ്രതിനിധികളേയും ഒഴിപ്പിച്ചു തുടങ്ങി. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. താലിബാന്‍ തീവ്രവാദികള്‍ പിടിച്ചെടുത്ത കാണ്ഡഹാറിലെ റേഡിയോ സ്റ്റേഷന്റെ പേര് വോയ്‌സ് ഓഫ് ശരീഅ എന്നാക്കി . രാഷ്ട്രീയ, സാംസ്‌കാരിക, സമകാലിക സംഭവങ്ങളുടെ വാര്‍ത്തകള്‍ ഇനിയും തുടരും. എല്ലാ ജീവനക്കാരും റേഡിയോ സ്റ്റേഷനിലുണ്ട് എന്ന് താലിബാന്‍കാര്‍ അറിയിച്ചു. വിശുദ്ധ ഖുര്‍ആന്റെ സന്ദേശങ്ങളും ഇനി മുതല്‍ പ്രക്ഷേപണം ചെയ്യും.

Read Also : താലിബാന്‍ കാബൂളിനരികിൽ: രാജ്യം അപകടാവസ്ഥയിൽ, പ്രസിഡന്റ് കുടുംബത്തോടൊപ്പം രാജ്യം വിട്ടേക്കുമെന്ന് റിപ്പോർട്ട്

രാജ്യത്തെ രണ്ടാമത്തെ നഗരമായ കാണ്ഡഹാറും മൂന്നാമത്തെ നഗരമായ ഹെറാത്ത് സിറ്റിയും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. അതേസമയം, യുദ്ധം നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് താലിബാനെ ഭയന്ന് ജനങ്ങളുടെ കൂട്ടപലായനം തുടരുകയാണ്.

ഇതിനിടെ, കാബൂള്‍ എംബസിയിലെ രേഖകള്‍ നശിപ്പിക്കാന്‍ അമേരിക്ക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സുപ്രധാന വിവരങ്ങള്‍ താലിബാന്റെ കൈവശമെത്തിയാല്‍ അമേരിക്കക്ക് കനത്ത തിരിച്ചടിയാകുമെന്ന് യുഎസ് ഭരണകൂടം ഭയക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button