KeralaNattuvarthaLatest NewsIndiaNews

കേന്ദ്ര നയത്തെ സംസ്ഥാനം ശക്തമായി എതിര്‍ക്കും: വാഹനം പൊളിക്കല്‍ നയം അപ്രായോഗികമെന്ന് ആന്‍റണി രാജു

വാഹന നിര്‍മാതാക്കളെ സഹായിക്കാനാണ് കേന്ദ്രം നിയമം നടപ്പിലാക്കുന്നത്

തിരുവനന്തപുരം: പഴയ വാഹനം പൊളിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രായോഗികമല്ലെന്നും, തലവേദന വന്നാല്‍ തല വെട്ടുന്നതിനു തുല്യമാണെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേന്ദ്ര നയത്തെ സംസ്ഥാനം ശക്തമായി എതിര്‍ക്കുമെന്നും കേരളത്തിന്റെ പ്രതിഷേധം കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. വാഹന നിര്‍മാതാക്കളെ സഹായിക്കാനാണ് കേന്ദ്രം നിയമം നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്ത് മലിനീകരണമാണ് പ്രശ്‌നമെങ്കില്‍ മലിനീകരണം കുറയുന്ന രീതിയില്‍ വാഹനങ്ങളെ ഹരിത ഇന്ധനത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ആന്റണി രാജു വ്യക്തമാക്കി. വന്‍കിട വാഹന നിര്‍മാതാക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലാണ് കേന്ദ്രത്തിന്റെ പുതിയ നയമെന്നും കാലപ്പഴക്കത്തിനൊപ്പം വാഹനം ഓടിയ കിലോമീറ്ററും പരിഗണിച്ചുവേണം പഴക്കം നിര്‍ണയിക്കാനെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button