തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ 75 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും ഉത്സവബത്ത നല്‍കുവാന്‍ തീരുമാനം. ഉത്സവബത്തയായി 1000 രൂപ നല്‍കും. ഓണം പ്രമാണിച്ചാണ് ഉത്സവബത്ത നല്‍കുന്നത്. ഉത്സവബത്ത നല്‍കുവാന്‍ തീരുമാനമായതായി മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.
പൊതുവെ നൂറ് പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഉത്സവബത്ത നല്‍കാറുള്ളത്. എന്നാല്‍ ഇത്തവണ കോവിഡ് പ്രതിസന്ധി കൂടി ഉണ്ടായതിനാലാണ് 75 ദിവസം തൊഴിലിലേര്‍പ്പെട്ടവര്‍ക്ക് ഉത്സവബത്ത നല്‍കുവാന്‍ തീരുമാനമായത്.
അതേസമയം, റെഗുലര്‍ ജീവനക്കാര്‍, നീതി സ്‌റ്റോര്‍, നീതി മെഡിക്കല്‍ സ്‌റ്റോര്‍ എന്നിവിടങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍, നിക്ഷേപ, വായ്പ കളക്ഷന്‍ ജീവനക്കാര്‍, അപ്രൈസര്‍മാര്‍ എന്നിവര്‍ക്കും ബോണസ് നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ബോണസ് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments