മോസ്‌കോ: മുപ്പതിനായിരം വർഷം പഴക്കമുള്ള പെൺ സിംഹക്കുട്ടിയുടെ ജഡം കണ്ടെത്തി. കേവ് ലയൺ വിഭാഗത്തിൽ പെട്ട സിംഹക്കുട്ടിയുടെ ജഡമാണ് കിഴക്കൻ റഷ്യയിൽ നിന്ന് ലഭിച്ചത്. സൈബീരിയയിലെ യാകുതിയ മേഖലയിൽ നിന്നാണ് സ്പാർട്ടയെ ലഭിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
സ്വീഡനിൽ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് സിംഹക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. വർഷങ്ങളോളം മഞ്ഞിൽ പുതഞ്ഞു കി
ക്കുകയായിരുന്നു ജഡം. അതിനാൽ തന്നെ സിംഹക്കുട്ടിയുടെ രോമവും പല്ലുകളും വളരെ മൃദുലമായ തൊലിയുടെ ഭാഗങ്ങളും വരെ നശിക്കാതെ സംരക്ഷിക്കപ്പെട്ടിരുന്നു. രോമങ്ങൾ അൽപ്പം കൊഴിഞ്ഞു എന്നല്ലാതെ കൂടുതൽ കേടുപാടുകളൊന്നും ജഡത്തിനില്ല. പന്തേര സ്‌പെലിയ എന്നറിയപ്പെടുന്ന കേവ് ലയൺ വിഭാഗത്തിൽപ്പെട്ട സിംഹങ്ങൾ 10,000 വർഷങ്ങൾക്ക് മുമ്പ്, വംശനാശം സംഭവിക്കുന്നതിന് മുമ്പ് യുറേഷ്യയിൽ ചുറ്റിനടന്നിരുന്നതായാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലം മഞ്ഞുരുകി തുടങ്ങിയതോടെ നിരവധിയിടങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മഞ്ഞിൽ പുതഞ്ഞ പല ജീവികളുടെയും ജഡങ്ങൾ ഇത്തരത്തിൽ ലഭിച്ചിട്ടുണ്ടെന്നും ഗവേഷകർ അറിയിച്ചു.
Post Your Comments