എല്ലിനും പല്ലിനും ബലം നല്‍കുന്ന നിരവധി പോഷകങ്ങള്‍ അടങ്ങിയ ഒരു ഭക്ഷ്യപദാര്‍ഥമാണ് അവല്‍. അവല്‍ ഉപയോഗിച്ച് നിരവധി വിഭവങ്ങള്‍ തയ്യാറാക്കാം. എന്നാൽ, അവൽ കൊണ്ട് നല്ല സോഫ്റ്റ് ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
വേണ്ട ചേരുവകൾ
പച്ചരി 4 കപ്പ്
അവൽ ഒരു കപ്പ്
ഉലുവ അര ടീസ്പൂൺ
തൈര് 4 കപ്പ്
ഉപ്പ് പാകത്തിന്
വെള്ളം പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം പച്ചരിയും അവലും ഉലുവയും കഴുകിയ ശേഷം നാല് മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ശേഷം തെെര് ചേർത്ത് അരച്ചെടുക്കുക. മാവ് ആറോ ഏഴോ മണിക്കൂർ പുളിക്കൻ വയ്ക്കണം. മാവ് പുളിച്ചതിന് ശേഷം ഒന്നു കൂടി ഇളക്കുക. ശേഷം പാകത്തിന് ഉപ്പ് ചേർക്കുക. ഒരു തവി മാവ് ദോശക്കല്ലിൽ ഒഴിച്ച് അടച്ചുവച്ച് വേവിക്കുക. അവൽ ദോശ തയ്യാറായി.
Post Your Comments