കാബൂൾ: അഫ്ഗാനിസ്ഥാന്റെ പ്രവിശ്യകളോരോന്നായി കീഴടക്കി വരുന്ന താലിബാൻ അടുത്തു തന്നെ തലസ്ഥാനമായ കാബൂളും കീഴടക്കുമെന്നാണ് സൂചന. വളരെയേറെ വേഗത്തില്‍ ഓരോ പ്രവിശ്യയും കീഴടക്കുന്ന താലിബാന് 1996-2001 അഫ്ഗാന് ഭരണ കാലത്തെ മുഖമല്ല ഇന്ന്. അഫ്ഗാന് സൈന്യവുമായുള്ള ഏറ്റുമുട്ടലിന് ഉപയോഗിക്കുന്ന ആയുധങ്ങള്‍ പുത്തന്‍ ബ്രാന്‍ഡുകളുടേതാണ്. സൈന്യത്തോട് കിടപിടിക്കുന്ന വാഹനങ്ങളും കൈയ്യിലുണ്ട്. സൈനിക ശക്തി അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ കരുതിയതിനേക്കാള്‍ ഒരുപടി മുന്നിലാണ്. ആറുമാസത്തിനുള്ളില്‍ അഫ്ഗാന് സര്‍ക്കാരിനെ താലിബാന് അട്ടിമറിച്ചേക്കാം എന്നായിരുന്നു അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ നേരത്തെ പറഞ്ഞതെങ്കില്‍ ഇപ്പോള്‍ 90 ദിവസത്തിനകം ഇതിനു സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അത്ര വേഗത്തിലാണ് ഓരോ പ്രവിശ്യകളും താലിബാന് കൈക്കലാക്കുന്നത്.
2016 ല്‍ ഫോബ്സ് മാസിക പുറത്തു വിട്ട കണക്ക് പ്രകാരം ആഗോള തലത്തില്‍ ധനികരായ പത്ത് ഭീകര സംഘടനകളുടെ പട്ടികയില്‍ താലിബാന് അഞ്ചാം സ്ഥാനത്തായിരുന്നു. 400 മില്യണ്‍ ഡോളറായിരുന്നു അന്ന് താലിബാന്റെ വാര്‍ഷിക വരുമാനം. എന്നാല്‍ താലിബാന് അസ്തി സംബന്ധിച്ച് നാറ്റോയുടെ രഹസ്യ റിപ്പോര്‍ട്ട് പ്രകാരം 2019-20 ല്‍ 1.6 ബില്യണ്‍ ഡോളറാണ് താലിബാന്റെ വാര്‍ഷിക ബജറ്റ്. 2016 -മായി താരതമ്യം ചെയ്യുമ്പോള്‍ 400 ശതമാനം വര്‍ധനവാണ് താലിബാന് വന്നിരിക്കുന്നത്. റേഡിയോ ഫ്രീ യൂറോപ്പ് എന്ന മാധ്യമത്തിനാണ് നാറ്റോയുടെ ഈ രഹസ്യ രേഖകള്‍ ലഭിച്ചത്.
Read Also: കായിക താരങ്ങള്‍ക്ക് സംവരണം ഉറപ്പാക്കി സംസ്ഥാനം
എന്നാൽ താലിബാൻ പ്രധാനമായും ക്രിമിനല്‍ കുറ്റകൃത്യങ്ങളിലൂടെയാണ് ധനസമാഹരണം നടത്തുന്നത്. കറുപ്പ് ഉത്പാദനം, മയക്കു മരുന്ന് കടത്ത്, മോചനദ്രവ്യം ആവശ്യപ്പെട്ട് കൊണ്ടുള്ള തട്ടിക്കൊണ്ടു പോകല്‍, കൊള്ളയടി തുടങ്ങിയവയാണ് വരുമാനത്തിനായി താലിബാന് പ്രധാനമായും ആശ്രയിക്കുന്നത്. ഇന്റലിജന്‍സ് വൃത്തങ്ങളുടെ വിലയിരുത്തല്‍ പ്രകാരം ലഹരിക്കടത്തിലൂടെ മാത്രം 460 മില്യണോളം താലിബാന് സ്വരുക്കൂട്ടുന്നുണ്ട്.
ഇതിനു പുറമെ ഇവരുടെ നിയന്ത്രണത്തിലുള്ള മേഖലകളിലെ ഖനനവും താലിബാനെ സഹായിക്കുന്നു. അന്തരാഷ്ട്ര തലത്തില്‍ നിന്നും രഹസ്യമായും മറ്റും താലിബാന് വന്‍ ഫണ്ടിങ് വരുന്നുണ്ട്. അഫ്ഗാനിസ്താനെ ഭരിക്കാനുള്ള ഒരു സ്വതന്ത്ര രാഷ്ട്രീയ, സൈനിക ശക്തിയായി മാറാന്‍ സാമ്പത്തിക പരമായി സ്വയം പര്യാപ്തതയ്ക്കുള്ള തീവ്രശ്രമത്തിലാണ് താലിബാനെന്നാണ് നാറ്റോ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയത്.
Post Your Comments