ലണ്ടൻ : ടോക്കിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 4×100 മീറ്റർ റിലേയിൽ വെള്ളി നേടിയ ബ്രിട്ടീഷ് ടീമംഗം സിജിൻഡു ഉജായെ ഉത്തേജക ഉപയോഗത്തിന്റെ പേരിൽ താത്കാലികമായി സസ്പെൻഡ് ചെയ്തു. പരിശോധനയിൽ നിരോധിത മരുന്നിന്റെ സാന്നിദ്ധ്യം തെളിഞ്ഞതോടെയാണ് നടപടി.
ഇതോടെ ഒളിമ്പിക്സിൽ മത്സരിച്ച ബ്രിട്ടീഷ് ടീം അയോഗ്യരാക്കപ്പെട്ടേക്കും. അവരുടെ മെഡലും തിരിച്ചെടുക്കും. കുറ്റം തെളിഞ്ഞാൽ താരത്തിനു 4 വർഷത്തെ വിലക്കു വരെ ലഭിക്കാൻ സാധ്യതയുണ്ട്.
Read Also : ആശ്വാസ നടപടി: സ്വകാര്യ-ടൂറിസ്റ്റ് ബസുകളുടെ നികുതി ഒഴിവാക്കിയതായി റിപ്പോർട്ട്
ഉജായെക്കൂടാതെ 3 അത്ലീറ്റുകളെക്കൂടി സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അധികൃതർ സ്ഥിരീകരിച്ചു. 1500 മീറ്ററിൽ ബഹ്റൈനെ പ്രതിനിധീകരിച്ച മൊറോക്കൻ വംശജനായ സാദിഖ് മിഖു, ജോർജിയയുടെ ഷോട്പുട് താരം ബെനിക് അബ്രമ്യാൻ, കെനിയൻ സ്പ്രിന്റർ മാർക് ഒട്ടീനോ ഒഡിയാംബോ എന്നിവരാണു സസ്പെൻഷൻ നേരിടുന്നത്.
Post Your Comments