KeralaNattuvarthaLatest NewsNews

നിരന്തരമായി ശല്യം ചെയ്ത യുവതിയെ വെട്ടിയ ശേഷം വൃദ്ധന്‍ ജീവനൊടുക്കിയ സംഭവം: വെട്ടേറ്റ യുവതി മരിച്ചു

സരിതയെ വിടുന്നതെന്ന് തന്റെ ഇളയ സഹോദരനാണ് ആരോപിച്ച്‌ വിജയമോഹന്‍ നായര്‍ സഹോദരന്റെ വീട്ടിലെത്തി വാക്കേറ്റമുണ്ടായി

തിരുവനന്തപുരം: മകളെന്ന് അവകാശപ്പെട്ട് നിരന്തരം ശല്യം യുവതിയെ വെട്ടിയ സംഭവത്തിൽ വൃദ്ധന്‍ ജീവനൊടുക്കിയതിനു പിന്നാലെ വെട്ടേറ്റ യുവതിയും മരിച്ചു. മുല്ലശേരി ശനല്ലിവിള പത്മ വിലാസത്തില്‍ വിജയമോഹന്‍ നായര്‍ (67) ആണ് നെടുമങ്ങാട് മുല്ലശേരി അമ്പലക്കാട് സ്വദേശിനി സരിത (42)യെ മണ്‍വെട്ടി കൊണ്ട് വെട്ടിയത്. ചികിത്സയിലിരിക്കേയാണ് സരിതയുടെ മരണം സംഭവിച്ചത്.

കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരനായ വിജയമോഹനന്‍ നായരുടെ മകളാണെന്നും തന്നെ അംഗീകരിക്കണമെന്നും അവകാശപ്പെട്ട് സരിത നിരന്തരം വിജയമോഹനന്‍ നായരുടെ വീട്ടിലെത്തിയിരുന്നു. ഇതേതുടർന്ന് വിജയമോഹന്‍ നായര്‍ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിളിപ്പിച്ചെങ്കിലും സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിപ്പോയ സരിത വൈകിട്ടോടെ വീണ്ടും വിജയമോഹന്‍ നായരുടെ വീട്ടില്‍ എത്തുകയായിരുന്നു.

പി.എസ്.സി റാങ്ക് പട്ടിക രീതി മാറ്റും: ഒഴിവിന് ആനുപാതികമായി പട്ടിക ചുരുക്കുമെന്ന് മുഖ്യമന്ത്രി

അതേസമയം സരിതയെ വിടുന്നതെന്ന് തന്റെ ഇളയ സഹോദരനാണ് ആരോപിച്ച്‌ വിജയമോഹന്‍ നായര്‍ സഹോദരന്റെ വീട്ടിലെത്തി വാക്കേറ്റമുണ്ടായി. വഴക്കിനിടെ സഹോദരന്‍ വീട്ടിലേക്ക് കയറിപ്പോയ സമയത്ത് അവിടെയെത്തിയ സരിതയെ വിജയമോഹനന്‍ നായര്‍ മണ്‍വെട്ടിക്കൊണ്ട് വെട്ടി വീഴ്ത്തുകയായിരുന്നു. സംഭവത്തിന് ശേഷം അവിടെവെച്ചുതന്നെ പെട്രോളൊഴിച്ച്‌ തീ കൊളുത്തി മരിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button