കാബൂൾ: കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് നിരോധിച്ച് താലിബാൻ. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പാക്ത്യയിലെ ആശുപത്രിയിലാണ് താലിബാൻ കോവിഡ് വാക്സിൻ കുത്തിവെപ്പ് നിരോധിച്ചത്. പാക്ത്യയിലുള്ള റീജ്യണൽ ആശുപത്രിയിൽ ഇതുസംബന്ധിച്ച നോട്ടീസ് പതിച്ചതായി ഷംഷദ് ന്യൂസ് റിപ്പോർട്ടു ചെയ്തു.
കഴിഞ്ഞയാഴ്ചയാണ് താലിബാൻ പാക്യത പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തത്. തുടർന്ന് ഗുരുദ്വാരയിൽ നിന്നും നിഷാൻ സാഹിബ് നീക്കം ചെയ്തിരുന്നു. സോവിയറ്റ് – അഫ്ഗാൻ യുദ്ധകാലത്തെ സൈനിക കമാൻഡർ മാർഷൽ അബ്ദുൽ റാഷിദ് ദോസ്തമിന്റെ ഷെബർഗാനിലെ വസതിയിൽ താലിബാൻ തമ്പടിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച അഫ്ഗാൻ പ്രവിശ്യയായ ജോവ്‌സ്ജാൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.
അഫഗാന്റെ ഭൂരിഭാഗം മേഖലകളിലും ഇപ്പോൾ താലിബാൻ നിയന്ത്രണങ്ങൾ കയ്യടക്കി കഴിഞ്ഞു. പതിനൊന്നോളം പ്രവിശ്യകളുടെ നിയന്ത്രണം താലിബാൻ കയ്യടക്കിയെന്നാണ് വിവരം. നിലവിൽ അഫ്ഗാന്റെ 34 പ്രവിശ്യാ തലസ്ഥാനങ്ങളിൽ മൂന്നിലൊന്നും അതിർത്തികളിൽ തൊണ്ണൂറു ശതമാനവും താലിബാന്റെ നിയന്ത്രണത്തിലാണ്.
Read Also: പത്താം ക്ലാസ് ജയിച്ച് അമ്മയുടെ ആഗ്രഹം സഫലീകരിക്കണം: തുല്യതാ പരീക്ഷയ്ക്കൊരുങ്ങി 75കാരൻ
Post Your Comments