KeralaNattuvarthaLatest NewsNews

പത്താം ക്ലാസ് ജയിച്ച് അമ്മയുടെ ആഗ്രഹം സഫലീകരിക്കണം: തുല്യതാ പരീക്ഷയ്ക്കൊരുങ്ങി 75കാരൻ

പത്താം തരം തുല്യതാ പരീക്ഷ എഴുതുന്നവരില്‍ ഏറ്റവും പ്രായം കൂടിയ പഠിതാവാണ് അമ്പലപ്പുഴ പറവൂര്‍ സ്വദേശിയായ ഗോപിദാസ്

ആലപ്പുഴ: പത്താം ക്ലാസ് ജയിച്ച് അമ്മയുടെ ആഗ്രഹം സഫലീകരിക്കണം. അമ്മ മരിച്ചെങ്കിലും ചെറിയ പ്രായത്തില്‍ കഴിയാത്ത ഇപ്പോൾ സാധിക്കാനൊരുങ്ങുകയാണ് ഗോപിദാസ്. അതിനായി 16ന് ആരംഭിക്കുന്ന പത്താംതരം തുല്യതാ പരീക്ഷ എഴുതാന്‍ തയ്യാറാക്കുകയാണ് 75 വയസ്സുകാരനായ പി ഡി ഗോപിദാസ്. ഇത്തവണ പത്താം തരം തുല്യതാ പരീക്ഷ എഴുതുന്നവരില്‍ ഏറ്റവും പ്രായം കൂടിയ പഠിതാവാണ് അമ്പലപ്പുഴ പറവൂര്‍ സ്വദേശിയായ ഗോപിദാസ്.

അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഗോപി ദാസ് തുല്യതാ പഠനം പൂര്‍ത്തിയാക്കിയത്. പഠനത്തിന് പ്രായം തടസ്സമല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ചെറുപ്പത്തില്‍ അഞ്ചാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടിവന്ന ഇദ്ദേഹം സാക്ഷരതാ മിഷന്‍ വഴിയാണ് ഏഴാം തരം വിജയിച്ചത്.

കോവിഡ് വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കാനുള്ള നീക്കത്തോട് വിയോജിപ്പ്: കാരണം വ്യക്തമാക്കി ഡോ. സിറസ് പൂനവാല

താന്‍ പത്താം ക്ലാസ് ജയിച്ചു കാണണമെന്നത് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു എന്നും ചെറിയ പ്രായത്തില്‍ അതിന് കഴിഞ്ഞില്ലെന്നും ഗോപി ദാസ് പറയുന്നു. അമ്മ മരിച്ചെങ്കിലും പത്താം ക്ലാസ് ജയിച്ച് അമ്മയുടെ ആഗ്രഹം സഫലീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഗോപിദാസ് പറഞ്ഞതായി ബ്ലോക്ക് നോഡല്‍ പ്രേരക് പ്രകാശ് ബാബു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button