കല്‍പ്പറ്റ : നെല്ലിയമ്പം ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ അജ്ഞാത സംഘത്തിന്റെ വിളയാട്ടത്തില്‍ ഭയന്ന് ഒരു ഗ്രാമം. അജ്ഞാതരുടെ വിളയാട്ടം ഇരട്ടക്കൊലയെക്കുറിച്ചുളള അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ എന്ന സംശയവും വര്‍ധിക്കുന്നുണ്ട്. നെല്ലിയമ്പം കാവടം പത്മാലയത്തില്‍ റിട്ട.അധ്യാപകന്‍ കേശവന്‍ (75), ഭാര്യ പത്മാവതി (68) എന്നിവരാണ് ഇക്കഴിഞ്ഞ ജൂണ്‍ പത്തിന് മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതസംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Read Also :വീട്ടമ്മയുടെ സംസ്‌കാര ചടങ്ങ് ക്രിസ്ത്യന്‍ പള്ളിയില്‍ ഹിന്ദു ആചാരപ്രകാരം: സംഭവം ആലപ്പുഴയിൽ
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയമായ അന്വേഷണം നടത്തി പ്രതികളിലേക്കെത്താനാണ് പോലീസിന്റെ ശ്രമം. കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാവിധ കാര്യങ്ങളും സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടാണ് പ്രത്യേക ടീമുകളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുന്നത്. ഇതിനിടയിലാണ് അജ്ഞാതസംഘത്തിന്റെ ഭയപ്പെടുത്തല്‍.
പാതിരാത്രിയില്‍ അജ്ഞാതര്‍ വാതിലിലും ജനലിലും അടിച്ച് ശബ്ദമുണ്ടാക്കുന്നതിനു പുറമേ വീടിനും ചുറ്റും നടക്കുകയും ടാപ്പ് തുറന്ന് വെള്ളം ഒഴുക്കി കളയുകയും ചെയ്യുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു പുറത്തിറങ്ങി നോക്കുമ്പോള്‍ ആരെയും കാണുന്നുമില്ല.
ഈ സംഭവ വികാസങ്ങള്‍ വീട്ടുകാരെ പോലെ നാട്ടുകാരെയും ഭയത്തിലേക്ക് തള്ളി വിടുന്നുണ്ട് . തിങ്കള്‍ രാത്രി 11.30 ന് പനമരം നടവയല്‍ റോഡില്‍ കായക്കുന്ന് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ വടക്കേ കണ്ണമംഗലത്ത് ജോസിന്റെ വീട്ടിലാണ് അജ്ഞാത സംഘമെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലും ഈ വീട്ടില്‍ അജ്ഞാത സംഘം എത്തിയിരുന്നു. ജനലില്‍ ശക്തിയായി തട്ടി . അന്നേ ദിവസം സമീപത്തെ മറ്റൊരു വീടിന്റെ വാതിലിലും ഇവര്‍ മുട്ടി.
2 തവണയും വീട്ടുകാര്‍ പുറത്തിറങ്ങി നോക്കി. പക്ഷേ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇത് സംഭവത്തിന്റെ ഭയാനകതയും ദുരൂഹതയും വര്‍ധിപ്പിക്കുന്നു.
Post Your Comments