NattuvarthaLatest NewsKeralaNewsIndia

കശ്മീരില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സുരക്ഷാസേന: പാക് ഭീകരനെ വധിച്ചു, പിടിച്ചെടുത്തത് വൻ ആയുധശേഖരം

മേഖല പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണം നടത്താനുള്ള പാക് ഭീകരരുടെ പദ്ധതി സുരക്ഷാസേന തകര്‍ത്തു. 15 മണിക്കൂര്‍ നീണ്ടു നിന്ന വെടിവെപ്പിൽ ഒരു പാക് ഭീകരനെ വധിച്ചതായും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് തോക്ക്, ഗ്രനേഡ്, റോക്കറ്റ് ലോഞ്ചര്‍ എന്നിവയുൾപ്പെടെ വന്‍ ആയുധശേഖരം കണ്ടെത്തിയതായും കശ്മീര്‍ സോണ്‍ പോലീസ് വ്യക്തമാക്കി.

ശ്രീനഗര്‍-ജമ്മു ദേശീയ പാതയില്‍ ബിഎസ്‌എഫ് വാഹനവ്യൂഹത്തിന് നേരെ വ്യാഴാഴ്ച ഉച്ചയ്ക്ക് തീവ്രവാദികള്‍ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ബിഎസ്‌എഫ് സംഘം പട്രോളിങ് നടത്തുന്നതിനിടെ സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ നിന്നും ഭീകരര്‍ വെടിയുതിര്‍ത്തു. തുടർന്ന് സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു.

വാക്‌സിൻ സ്വീകരിച്ചവരിൽ കോവിഡ് ബാധിച്ചത് 0.048 ശതമാനം പേർക്ക് മാത്രം: കണക്കുകൾ പുറത്ത്

വെടിവെപ്പിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും രണ്ട് സ്വദേശികള്‍ക്കും സാരമായി പരിക്കേറ്റു. പ്രദേശത്ത് പോലീസ് ഉപയോഗിച്ച രണ്ട് ഡ്രോണുകള്‍ ഭീകരര്‍ വെടിവെച്ചിടുകയും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സൈന്യം ഭീകരരിലൊരാളെ വധിക്കുകയുമായിരുന്നു. മേഖല പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

സൈന്യം ഒഴിവാക്കിയത് ഒരു വലിയ ദുരന്തമാണെന്നും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ ദേശീയപാതയില്‍ വലിയ ആക്രമണത്തിനാണ് ഭീകരര്‍ പദ്ധതിയിട്ടിരുന്നതെന്നും കശ്മീര്‍ ഐജി വിജയ് കുമാര്‍ വ്യക്തമാക്കി. ബരാമുള്ള-ശ്രീനഗര്‍ അല്ലെങ്കില്‍ ഖാസിഗുണ്ട്-പാന്‍ത ചൗക് തുടങ്ങിയ ദേശീയപാതകളില്‍ ആക്രമണ സാധ്യതയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നതായും അതിനാൽ സേന സജ്ജമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button