KeralaLatest NewsNews

ഉത്തരവാദിത്ത നിക്ഷേപവും വ്യവസായവും പ്രാവർത്തികമാക്കും: മന്ത്രി പി.രാജീവ്

തിരുവനന്തപുരം: വ്യവസായ വകുപ്പിൽ ഉത്തരവാദിത്ത നിക്ഷേപവും ഉത്തരവാദിത്ത വ്യവസായവും പ്രാവർത്തികമാക്കുമെന്ന് മന്ത്രി പി.രാജീവ്. ഒരു നിക്ഷേപകൻ വ്യവസായ നിക്ഷേപത്തിനായി സമീപിക്കുമ്പോൾ ആവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പദ്ധതി തയ്യാറാക്കുന്നതു മുതൽ വ്യവസായ സംരംഭം ആരംഭിക്കുന്നതുവരെയുള്ള നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിനും ആവശ്യമായ സഹായ സഹകരണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നതിനും വ്യവസായ വകുപ്പ് സദാ സന്നദ്ധമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Read Also: സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തടയും: എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വി.എന്‍ വാസവന്‍

വ്യവസായ വകുപ്പ്, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെബിപ്പ്) മുഖേന ഓൺലൈനായി സംഘടിപ്പിച്ച പ്രധാനമന്ത്രി ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവൽക്കരണ പദ്ധതിയിലെ സംസ്ഥാനതല ദ്വിദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവൻ, വ്യവസായ വാണിജ്യ ഡയറക്ടർ എസ്.ഹരികിഷോർ, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറും കേരളത്തിന്റെ പിഎം എഫ്എംഇ നോഡൽ ഓഫീസറുമായ എം.ജി.രാജമാണിക്യം, കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ.ചന്ദ്രബാബു തുടങ്ങിയവർ സെമിനാറിൽ സംസാരിച്ചു.

തൃശൂർ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, തൃശ്ശൂർ കോളേജ് ഓഫ് അഗ്രിക്കൾച്ചർ, കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്, വയനാട് കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി, തൃശ്ശൂർ കണ്ണറ ബനാന റിസർച്ച് സ്റ്റേഷൻ, കാസർഗോഡ് റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ, തിരുവനന്തപുരം സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജ്, കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ സെമിനാറിലെ ടെക്നിക്കൽ സെഷനുകൾ കൈകാര്യം ചെയ്യും.

Read Also: സം​സ്ഥാ​നം സ​മ്പ​ന്ന​മാ​ണെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ ദ​രി​ദ്ര​രാ​ണ്, ഓ​ണ്‍​ലൈ​ന്‍ വിപണിക്ക് നികുതി ഈടാക്കും: ധനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button