Onam 2021Onam NewsKeralaLatest NewsNews

ഇത്തവണത്തെ ഓണാഘോഷങ്ങൾ ചുരുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം : ഇത്തവണത്തെ ഓണാഘോഷങ്ങൾ ചുരുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ഓണക്കാലത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കള്ളന്മാർക്കെതിരെ ജാഗ്രത പാലിക്കണം. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Read Also : ചൈനയിൽ വീണ്ടും പ്രളയം : അഞ്ച് നഗരങ്ങൾ പൂർണമായും വെള്ളത്തിനടിയിൽ 

ജനമൈത്രി ബീറ്റ് സംഘങ്ങളുടെയും വനിതാ പൊലീസിന്റെയും പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി.

ഓണസദ്യയും മറ്റ് ആഘോഷ പരിപാടികളും വീടിനുള്ളിലാക്കണം. ടൂറിസ്റ്റ് കേന്ദ്രങ്ങളും ബീച്ചുകളും സന്ദർശിക്കുന്നവർ കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button