തൊടുപുഴ: മൂലമറ്റം വൈദ്യുതനിലയത്തിലെ ജനറേറ്ററുകൾ കൂട്ടത്തോടെ നിലയ്ക്കാൻ കാരണം ബാറ്ററി മാറ്റിവയ്ക്കുന്നതിനിടെയുണ്ടായ സാങ്കേതികപ്രശ്‌നമാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. പ്രശ്‌നം പരിഹരിച്ചെന്നും പിഴവ് ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read Also: വലിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ: അലൂമിനിയം ബോഡി കോച്ചുകൾ അടുത്ത വർഷത്തോടെ ലഭ്യമായേക്കും
വൈദ്യുത ഉത്പ്പാദനത്തിനായി മൂലമറ്റത്ത് ആകെയുള്ളത് ആറ് ജനറേറ്ററുകളാണ്. ഇവ ചാർജ് ചെയ്യുന്ന ബാറ്ററികൾ മാറ്റി സ്ഥാപിക്കുന്നതിനിടെ ട്രിപ്പ് ആയതാണ് ജനറേറ്ററുകൾ നിലക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ബാറ്ററി മാറ്റുന്നതിനിടെ ചില ജനറേറ്ററുകൾ നിലയ്ക്കുന്നത് പതിവാണെങ്കിലും ഇന്നലത്തെ പോലെ കൂട്ടത്തോടെ പണിമുടക്കുന്നത് അപൂർവ്വമാണ്. 7.28 നാണ് തകരാർ സംഭവിച്ചതെന്നും 70 മിനിറ്റു കൊണ്ട് തകരാർ പരിഹരിക്കാനായെന്നും അദ്ദേഹം വിശദമാക്കി.
മൂന്ന് ജനറേറ്റുകളുടെ അറ്റകുറ്റപണികളെല്ലാം പൂർത്തിയായതാണ്. അടുത്ത മൂന്നെണ്ണത്തിന്റെ അറ്റകുറ്റപണിക്കൾക്കായി ടെന്റർ വിളിച്ചുകഴിഞ്ഞു. ഇടുക്കിയിലെ രണ്ടാം ജലവൈദ്യുത നിലയത്തിന്റെ സാധ്യതാ പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും, ഏപ്രിലിൽ ഇതിന്റെ റിപ്പോർട്ട് കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments