ന്യൂഡൽഹി: വലിയ മാറ്റങ്ങൾക്കൊരിങ്ങി ഇന്ത്യൻ റെയിൽവേ. അലുമിനിയം നിർമ്മിതമായ ബോഡി കോച്ചുകൾ അടുത്തവർഷം ഫെബ്രുവരിയോടെ ഇന്ത്യൻ റെയിൽവേയ്ക്ക് ലഭ്യമായേക്കുമെന്നാണ് വിവരം. നിലവിൽ സ്റ്റേൻലെസ് സ്റ്റീൽ ബോഡി കോച്ചുകൾ നിർമ്മിക്കുന്ന ഇന്ത്യൻ റെയിൽവേയ്ക്ക് ഇത് വലിയ നേട്ടം തന്നെയായിരിക്കും. റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിക്കാണ് (എം.സി.എഫ്) അലുമിനിയം കോച്ചുകളുടെ നിർമ്മാണത്തിന്റെയും ചുമതല.
Read Also: ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു, അരയ്ക്ക് താഴെ തളര്‍ന്ന യുവതിയുടെ നിയമപോരാട്ടം
അലൂമിനിയം കോച്ചുകളുടെ നിർമ്മാണത്തിന്റെ ആദ്യ ഘട്ടമെന്നോണം മൂന്ന് കോച്ചുകൾ കൊൽക്കത്ത മെട്രോയക്ക് കൈമാറും. ഡോയോൺസിസിനാണ് ഇതിനായുള്ള ഡിസൈൻ തയ്യാറാക്കുക. ഇതിന്റെ അവസാനഘട്ട ഒരുക്കങ്ങൾ ഈ മാസാവസാനത്തോടെ പൂർത്തിയാകുമെന്നാണ് റെയിൽവേ വൃത്തങ്ങൾ അറിയിക്കുന്നത്. ഡിസൈനുകൾക്ക് എം.സി.എഫ് അംഗീകാരം നൽകിയാൽ കോച്ചുകൾ സൗത്ത് കൊറിയയിൽ നിർമ്മിക്കും. ശേഷമായിരിക്കും കോച്ചുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരികയെന്നും റെയിൽവേ വ്യക്തമാക്കി.
സ്റ്റേൻലെസ് സ്റ്റീൽ കോച്ചുകളുമായി താരതമ്യം ചെയ്യുമ്പോൾ അലുമിനിയം നിർമ്മിത കോച്ചുകൾ വളരെ ഇന്ധനക്ഷമതയുള്ളതാണ്. 40 വർഷക്കാലത്തോളം ഈട് നിൽക്കുമെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. അകത്തുള്ള പല വസ്തുക്കളും കോച്ച് സർവ്വീസ് ചെയ്യുമ്പോഴും മറ്റും വളരെ എളുപ്പത്തിൽ മാറ്റാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മറ്റ് കോച്ചുകളെ അപേക്ഷിച്ച് അലുമിനിയം നിർമ്മിത കോച്ചുകൾക്ക് ഭാരം കുറവായതിനാൽ ധാരാളം വേഗതയും പ്രദാനം ചെയ്യും.
Read Also: മണ്ണിടിച്ചിൽ: ചെനാബ് നദിയുടെ ഒഴുക്ക് തടസപ്പെട്ടു, പ്രദേശവാസികളെ മാറ്റിപാർപ്പിച്ചു
Post Your Comments