Latest NewsNewsInternational

ഇമ്രാൻ ഖാന്റെ പാർട്ടിയുടെ നേതാവ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റി വിവാഹം കഴിച്ചതായി പരാതി

ഇസ്ലാമാബാദ് : പാകിസ്താനിൽ പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിച്ചതായി പരാതി. ഖൈബർ പക്തുൻഖ്വയിലെ ഗാസിയിലാണ് സംഭവം. തെഹരീക് ഇ ഇൻസാഫ് നേതാവാണ് പെൺകുട്ടിയെ മതം മാറ്റിയത്. ഇയാൾക്കെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. അതേസമയം പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയത് എന്നാണ് പിടിഐ നേതാവിന്റെ വാദം.

Read Also : ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് ഹര്‍ജി നല്‍കും

പരീക്ഷയ്‌ക്കായി പുലർച്ചെ എഴുന്നേറ്റ് പഠിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നുവെന്ന് മാതാവ് നൽകിയ പരാതിയിൽ പറയുന്നു. പിന്നീടാണ് പെൺകുട്ടി മതം മാറിയവിവരം അറിയുന്നത്. നിയമ പ്രകാരം പെൺകുട്ടിയ്‌ക്ക് വിവാഹ പ്രായം ആയിട്ടില്ല. അതിനാൽ വിവാഹം അസാധുവാണെന്നും, പെൺകുട്ടിയെ വിട്ട് നൽകണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button