തിരുവനന്തപുരം: വ്യവസായികൾക്ക് എന്നും തണലായി വ്യവസായ വകുപ്പ് ഉണ്ടാകുമെന്ന് മന്ത്രി പി.രാജീവ്. വ്യവസായ വകുപ്പില്‍ ഉത്തരവാദിത്ത നിക്ഷേപവും ഉത്തരവാദിത്ത വ്യവസായവും പ്രാവര്‍ത്തികമാക്കുമെന്നും ഒരു നിക്ഷേപകന് വ്യവസായ നിക്ഷേപത്തിനായി സമീപിക്കുമ്പോള്‍ ആവശ്യമായ ആദ്യ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായത്തെ സംബന്ധിച്ച എല്ലാ കാര്യത്തിലും ആവശ്യമായ സഹായങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കാന്‍ വ്യവസായ വകുപ്പ് സന്നദ്ധമാണെന്ന് മന്ത്രി ഉറപ്പ് നല്‍കി. അതേസമയം കേരളത്തിലേക്ക് വ്യവസായം വരാതിരിക്കാൻ ലോബി പ്രവർത്തിക്കുന്നെന്ന് മന്ത്രി പി രാജീവ്. കാലഹരണപ്പെട്ട വ്യവസായ ചട്ടങ്ങളിൽ മാറ്റം വരുത്തും. ഇതിനായി കമ്മറ്റിയെ നിയോഗിച്ചെന്നും മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകുമെന്നും രാജീവ് സഭയില്‍ പറഞ്ഞു.
Post Your Comments