Latest NewsNewsIndia

മണ്ണിടിച്ചിൽ: ചെനാബ് നദിയുടെ ഒഴുക്ക് തടസപ്പെട്ടു, പ്രദേശവാസികളെ മാറ്റിപാർപ്പിച്ചു

ഷിംല: മണ്ണിടിച്ചിലിനെത്തുടർന്ന് ഹിമാചൽ പ്രദേശിൽ ചെനാബ് നദിയുടെ ഒഴുക്ക് തടസപ്പെട്ടു. നദിയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതോടെ സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കയറി വലിയ തടാകം രൂപപ്പെട്ടിരിക്കുകയാണ്. മുൻകരുതൽ നടപടിയെന്ന നിലവിൽ സമീപവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാർപ്പിച്ചതായി അധികൃതർ അറിയിച്ചു. ദുരന്ത നിവാരണ സേനയേയും പ്രദേശത്ത് വ്യന്യസിച്ചിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യാനായി ജില്ലാ ഭരണകൂടം ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തി.

Read Also: സഖാവേ.. ഡിസംബറിൽ ഞാൻ പോകുമെന്ന് കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം നടത്തിയോ?: വിമർശനവുമായി ഹരീഷ് പേരടി

വെള്ളിയാഴ്ച രാവിലെയാണ് ലാഹുൽ സ്പിറ്റിയിലെ നാൽഡ ഗ്രാമത്തിന് സമീപമുള്ള പർവത താഴ്വാരത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. മലയുടെ ഒരുഭാഗം ഒന്നാകെ ഇടിഞ്ഞ് ചെനാബ് നദിയിലേക്ക് പതിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അപകടത്തിൽ ജീവഹാനിയോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Read Also: ഇതിലും ശക്തമായ കൊറോണ വൈറസ് വരും: ജനിതകമാറ്റം വന്ന വൈറസുകള്‍ക്കൊപ്പം ജീവിക്കാന്‍ ലോകം പഠിക്കണമെന്ന് വുഹാന്‍ ലാബ് മേധാവി

shortlink

Related Articles

Post Your Comments

Related Articles


Back to top button