തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നത് സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക . ഇതോടെ സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണവും പരിശോധനയും വാക്സിനേഷനും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,394 ആയി.
സംസ്ഥാനത്ത് ആകെ മരിച്ചവരില്‍ 3000 പേരും കഴിഞ്ഞ 28 ദിവസത്തിനുള്ളിലാണ് മരണപ്പെട്ടത്. വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് 160 പേരാണ് മരണപ്പെട്ടത്. കൂടാതെ കൊവിഡ് ബാധിച്ച് ഗുരുതരമാകുന്ന രോഗികളുടെ എണ്ണം നിരന്തരം വര്‍ദ്ധിക്കുകയാണ്. ഇത് മരണ സംഖ്യ ഇനിയും ഉയര്‍ത്താനുള്ള സാധ്യതയുണ്ട്. ഒരുകാലത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് ഉണ്ടായിരുന്ന കേരളം മരണ സംഖ്യയുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ മറികടക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
കൊവിഡിന്റെ ആദ്യത്തെ തരംഗത്തില്‍ പ്രശംസാപരമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനം കാഴ്ചവെച്ചത്. ഗുരുതരമായ രോഗികള്‍ പോലും ചികിത്സയിലൂടെ കൊവിഡിനെ മറികടന്നിരുന്നു. സംസ്ഥാനത്ത് നടപ്പിലാക്കിയ കര്‍ശനമായ ലോക്ക്ഡൗണ്‍ പരാജയമായിരുന്നു എന്നതിന്റെ സൂചനയാണ് രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധന. സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ കുറയാത്തതുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതിനിടെ സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധം നേരിട്ട് വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി നേരിട്ട് കേരളത്തിലെത്തും.
Post Your Comments