Latest NewsKeralaNews

ആറ്റിങ്ങലിൽ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: ആറ്റിങ്ങലിൽ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ശിക്ഷ വിധിച്ച് കോടതി. ആറ്റിങ്ങല്‍ ചേങ്കോട്ടുകോണം സ്വദേശിയായ ഉണ്ണികൃഷ്ണനെയാണ് ശിക്ഷിച്ചത്. ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ ( പോക്സോ)​ കോടതി ജഡ്ജ് പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്.

Read Also : അഫ്ഗാനിസ്ഥാനിലേക്ക് കൂടുതൽ സൈന്യത്തെ അയയ്‌ക്കാനൊരുങ്ങി അമേരിക്കയും ബ്രിട്ടനും 

ലൈംഗിക പീഡനത്തിന് ആറു വര്‍ഷം കഠിനതടവും അന്‍പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. ലൈംഗിക അതിക്രമത്തിന് മൂന്ന് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം. പിഴത്തുക കെട്ടിവയ്ക്കാത്ത പക്ഷം ഒരു വര്‍ഷവും മൂന്നു മാസവും കൂടി അധികമായി കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.

ഉണ്ണികൃഷ്ണൻ ഭാര്യയ്ക്കും മകള്‍ക്കും മാനസിക അസ്വാസ്ഥ്യമുള്ള മകനുമൊപ്പം താമസിച്ചുവരവെയാണ് സംഭവം. ഉണ്ണികൃഷ്ണന്‍ മകളെ പീഡിപ്പിച്ച വിവരം ആദ്യ ഭാര്യയിലെ മകന്‍ ചൈല്‍ഡ് ലൈനില്‍ അറിയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button