Latest NewsIndiaNewsInternational

സായുധ സേനയിൽ ചേരുന്ന യുവതികളിൽ ഡബിൾ ഫിംഗർ ടെസ്റ്റ് ഒഴിവാക്കി സൈന്യം

ഇന്തോനേഷ്യയിലെ നാവികസേനയും വ്യോമസേനയും ഈ ആവശ്യം നീക്കം ചെയ്തിട്ടില്ല

ഇന്തോനേഷ്യ: ഇന്തോനേഷ്യൻ സായുധ സേനയിൽ ചേരുന്ന യുവതികളെ ഇനി ഡബിൾ ഫിംഗർ ടെസ്റ്റ് അഥവാ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കില്ലെന്ന് ചീഫ് ഓഫ് സ്റ്റാഫ് പ്രഖ്യാപിച്ചു. വളരെക്കാലമായി മനുഷ്യാവകാശ സംഘടനകൾ ഈ ആചാരത്തെ അപമാനകരമെന്ന് അപലപിച്ചിരുന്നു. സൈന്യത്തിൽ ചേരുന്ന യുവതികളെ കന്യകാത്വ പരിശോധനയുടെ ഭാഗമായി, കന്യാചർമ്മം പൊട്ടിയതാണോ ഭാഗികമായി പൊട്ടിയതാണോ എന്ന് ഉദ്യോഗസ്ഥർ നിർണ്ണയിച്ചിരുന്നു. മുമ്പ്, റിക്രൂട്ട് ചെയ്തവരുടെ ധാർമ്മികത നിർണ്ണയിക്കുന്നതിന്റെ ഭാഗമായും പുതിയതി സേനയിൽ ചേരുന്ന യുവതികളുടെ കന്യാചർമ്മം കേടുകൂടാതെയിരുന്നോ ഇല്ലയോ എന്നിങ്ങനെ രണ്ടുതരത്തിലാണ് സൈന്യം ടെസ്റ്റുകൾനടത്തിയിരുന്നത്.

ഹ്യൂമൻ റൈറ്റ്സ് വാച്ച് ഈ സമ്പ്രദായം അന്വേഷിക്കുകയും ഈ വ്യവസ്ഥിതിയെ അപമാനകരവും ക്രൂരവുമാണെന്ന് അപലപിക്കുകയും ചെയ്തിരുന്നു. അതേസമയം കന്യാചർമ്മം ലൈംഗിക പ്രവർത്തനത്തിന്റെ വിശ്വസനീയമായ സൂചകങ്ങളല്ലെന്നും ശാസ്ത്രീയ സാധുതയില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയാൽ സ്ത്രീ -പുരുഷ റിക്രൂട്ട്മെൻറുകൾ തുല്യമായി പരിഗണിക്കണമെന്ന് കഴിഞ്ഞ മാസത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സായുധ സേന മേധാവി ആണ്ടിക ആവശ്യപ്പെട്ടിരുന്നു. ‘കന്യകാത്വ പരിശോധനയുടെ ഉദ്ദേശ്യം സൈനിക റിക്രൂട്ട്മെന്റിന് പ്രസക്തമല്ല, അത് നടത്തരുത്’. അദ്ദേഹം പറഞ്ഞു.

അതേസമയം സേനയിൽ ചേരുന്ന യുവതികളുടെ കന്യകാത്വ പരിശോധന ഒഴിവാക്കിയ നടപടിയെ മനുഷ്യാവകാശ പ്രവർത്തകർ പ്രശംസിച്ചു. അത്തരം പരിശോധനകൾ സ്ത്രീകൾക്കെതിരായ അതിക്രമത്തിന്റെ ഒരു രൂപമാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഗവേഷകനായ ആൻഡ്രിയാസ് ഹർസോനോ പറഞ്ഞു. അതേസമയം, ഇന്തോനേഷ്യയിലെ നാവികസേനയും വ്യോമസേനയും ഈ ആവശ്യം നീക്കം ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button