തിരുവനന്തപുരം : കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അധിക വാക്സിൻ നൽകിയതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കേരളത്തിന് അനുവദിച്ച വാക്സിൻ വളരെ കുറവായിരുന്നു എന്നും സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ കേന്ദ്ര സർക്കാർ അനുവദിച്ചില്ലെന്നുമുള്ള ഹർജിയിൽ അസി സോളിസിറ്റർ ജനറൽ നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വിശദമാക്കിയത്.
കേന്ദ്ര സർക്കാർ കൃത്യമായി വാക്‌സിൻ വിതരണം ചെയ്യാതിരുന്നതിനാലാണ് 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്താൻ വൈകിയത് എന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. എന്നാൽ കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അധിക വാക്സിൻ നൽകിയതായും ജൂലൈയിൽ 60 ശതമാനം അധിക വാക്സിൻ കേരളത്തിൽ എത്തിച്ചതായും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
കേരളത്തിന് ജനസംഖ്യാ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 39,02,580 വാക്‌സിൻ ഡോസുകളാണ് നൽകേണ്ടിയിരുന്നതെന്നും എന്നാൽ 61,36,720 ഡോസുകൾ സംസ്ഥാനത്തിന് നൽകിഎന്നും കണക്കുകൾ പ്രകാരം ഇത് അറുപത് ശതമാനം അധികമാണെന്നും കേന്ദ്രം അറിയിച്ചു.
Post Your Comments