കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും വരുന്നത് താലിബാന്‍ ഭീകരതയുടെ വാര്‍ത്തകള്‍. താലിബാന്‍ ഭീകരര്‍ കീഴടക്കിയ പ്രദേശങ്ങളില്‍ നിന്നും 12 വയസില്‍ താഴെയുള്ള കുട്ടികളെ വരെ ലൈംഗിക അടിമകളാക്കുവാന്‍ തട്ടിക്കൊണ്ടുപോകുന്നതായി വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തട്ടിക്കൊണ്ടുപോയവരെ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിച്ച് തങ്ങളുടെ ലൈംഗികതൃഷ്ണ ശമിപ്പിക്കുകയാണ് ഭീകരരുടെ ലക്ഷ്യം.
Read Also : അടുത്തത് കാബൂൾ?: അഫ്ഗാനിൽ കാബൂളിന് സമീപം ഗസ്നി പ്രവിശ്യ ഭീകരർ പിടിച്ചെടുത്തു
12 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകളുടെ പേരുവിവരങ്ങള്‍ നല്‍കുവാന്‍ തങ്ങള്‍ കീഴടക്കിയ പ്രദേശങ്ങളിലെ പള്ളികളിലെ ഇമാമുമാരോട് ജിഹാദി കമാന്‍ഡര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അവര്‍ യുദ്ധത്തില്‍ പിടിച്ചടക്കിയ മുതലാണെന്നും അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നുമാണ് ഭീകരര്‍ പറയുന്നത്.
അതോടൊപ്പം, യുദ്ധത്തില്‍ കീഴടക്കിയ പ്രദേശങ്ങളിലെ വീടുവീടാന്തരം കയറിയിറങ്ങി കൊള്ളയടിക്കുകയാണ്. അവിവാഹിതരായ പെണ്‍കുട്ടികളേയും സ്ത്രീകളേയും തോക്കിന്‍ മുനയില്‍ നിര്‍ത്തി അവര്‍ കൂടെക്കൊണ്ടുപോകും. അഫ്ഗാന്‍ പട്ടാളം ഒരു തികഞ്ഞ പരാജയമായി മാറുകയാണെന്നതിന്റെ തെളിവാണ് സ്ത്രീകളും കുട്ടികളും ഭീകരരുടെ കൈകളില്‍ അനുഭവിക്കുന്ന കൊടീയ പീഡനങ്ങള്‍.
Post Your Comments