
തിരുവനന്തപുരം : കേരള സർക്കാരിന് സൗജന്യ കോവിഡ് വാക്സിന്‍ വാഗ്‌ദാനവുമായി റിലയന്‍സ് ഫൗണ്ടേഷന്‍. സംസ്ഥാനത്തിന് 2.5 ലക്ഷം ഡോസ് കോവിഡ്-19 വാക്സിനാണ് സൗജന്യമായി നല്‍കുന്നത്. ഇത് അറിയിച്ചുള്ള ഔദ്യോഗിക കത്ത് റിലയന്‍സ് ഫൗണ്ടേഷനെ പ്രതിനിധികരിച്ച റിലയന്‍സ് ജിയോ കേരള മേധാവി മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ കൈമാറി.
കോവിഡിനെതിരായ പോരാട്ടത്തില്‍, ശ്രീമതി നിത അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ടെസ്റ്റിംഗ് മുതല്‍ ഹെല്‍ത്ത് കെയര്‍, മെഡിക്കല്‍ ഓക്സിജന്‍, സൗജന്യ ഭക്ഷണം, മാസ്ക് വിതരണം തുടങ്ങിയ സംരംഭങ്ങള്‍ റിലയന്‍സ് ഫൗണ്ടേഷന്‍ രാജ്യത്തുടനീളം നടത്തി വരികയാണ്.
കൊച്ചിയിലെത്തുന്ന വാക്സിനുകള്‍ കേരള ആരോഗ്യവകുപ്പ് വഴി വിതരണം ചെയ്യും. എല്ലാ പൗരന്മാര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തില്‍ സമയബന്ധിതമായ പിന്തുണയ്ക്ക് റിലയന്‍സ് ഫൗണ്ടേഷന് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി.
Post Your Comments