ന്യൂഡല്‍ഹി : കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് പൂട്ടിയതിന് ട്വിറ്ററിനെ അഭിനന്ദിച്ച് ഡല്‍ഹി ഹൈക്കോടതി. ബലാത്സംഗത്തിനിരയായി കൊല്ലപ്പട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്കെതിരെ ട്വിറ്റര്‍ നടപടിയെടുത്തത്. രാഹുല്‍ ഗാന്ധി പങ്കുവെച്ച ട്വിറ്റ് നീക്കം ചെയ്തതായും അക്കൗണ്ട് താല്‍കാലികമായി ലോക്ക് ചെയ്തതായും ട്വിറ്റര്‍ ഇന്ത്യ കോടതിയെ അറിയിച്ചു. ട്വിറ്റര്‍ ഉത്തരവാദിത്തത്തോടെയാണ് പ്രവര്‍ത്തിച്ചതെന്ന് പറഞ്ഞ കോടതി ട്വിറ്ററിനെ അഭിനന്ദിക്കുകയും ചെയ്തു.
ഇരയുടെ കുടുംത്തിനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തതിന് രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തിരുന്നു. പീഢനത്തിനിരയായ കുട്ടിയുടെ കുടുംബാംഗങ്ങളെ പൊതുവേദിയില്‍ വെളിപ്പെടുത്തുന്ന ചിത്രം പങ്കുവച്ചതിലൂടെ പോക്‌സോ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുകയാണ് രാഹുല്‍ ചെയ്തത്. അക്കാരണത്താല്‍ ഫോട്ടോ നീക്കം ചെയ്യാന്‍ NCPCR ട്വിറ്ററോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെയും ജസ്റ്റിസ് ജ്യോത് സിംഗും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മൈക്രോ ബ്ലോഗിംഗ് സൈറ്റിന്റെ നയം ലംഘിച്ചതിനാല്‍ ട്വീറ്റ് ഇതിനകം ഇല്ലാതാക്കിയിട്ടുണ്ടെന്ന് ട്വീറ്ററിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ സാജന്‍ കോടതിയെ അറിയിച്ചത്.
Post Your Comments