
തൃശ്ശൂർ :ഹെർണിയ ബാധിച്ച് ആരോഗ്യനില മോശമായ രോഗിയെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ തോളിലേറ്റി ചുമന്നത് നാല് മണിക്കൂർ. കപ്പായം വനവാസി കോളനി വാസികൾക്കാണ് ദുരനുഭവം നേരിടേണ്ടി വന്നിരിക്കുന്നത്. ഇവിടേക്ക് റോഡ് ഇല്ലാത്തതിനാൽ ആംബുലൻസ് എത്താത്തതിനെ തുടർന്നാണ് രോഗിയെയും തോളിലേറ്റി നാട്ടുകാർ നടന്നത്. രോഗിയെ ഏറ്റവും അടുത്തുള്ള എടി ടാറ്റാ ടി ആശുപത്രിയിലാണ് ഇവർ എത്തിച്ചത്.
കോളനിയിലേക്ക് എത്തുന്നതിനോ, ഇവിടെ നിന്നും മറ്റിടങ്ങളിലേക്ക് പോകുന്നതിനോ സഞ്ചാരയോഗ്യമായ പാതയില്ല. അടുത്തൊന്നും മികച്ച ആശുപത്രിയില്ല എന്നതും കോളനി നിവാസികളെ ദുരിതത്തിലാഴ്‌ത്തുന്നു. നല്ലൊരു റോഡും, ആശുപത്രിയുമെന്ന കാലാകാലങ്ങളായുള്ള ഇവരുടെ ആവശ്യം മാറി മാറി ഭരിക്കുന്ന സർക്കാരുകൾ അവഗണിക്കുകയാണ്.
Read Also : കേരള മുന്‍ ടെന്നിസ് താരം തന്‍വി ഭട്ട് ആത്മഹത്യ ചെയ്ത നിലയില്‍
അതേസമയം, എല്ലാ കാര്യങ്ങൾക്കും നമ്പർ വൺ എന്ന് അവകാശപ്പെടുന്ന കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം എവിടെ എത്തിനിൽക്കുന്നുവെന്നാണ് ഈ സംഭവം കാണിച്ച് തരുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സമാന സംഭവങ്ങൾ വാർത്തയാകുമ്പോൾ വിമർശനവും പരിഹാസവുമാണ് കേരള സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകാറുള്ളത്.
Post Your Comments