പാലക്കാട് : പപ്പട കച്ചവടത്തിനായി മകന്‍റെ സ്കൂട്ടറില്‍ പോയ പാലക്കാട് പാറ സ്വദേശി മണിക്കാണ് മോട്ടോര്‍ വാഹന വകുപ്പ് 10,000 രൂപ പിഴയിട്ടത്. സ്കൂട്ടര്‍ വിറ്റാല്‍ പോലും ഇത്ര പണം ലഭിക്കില്ലെന്ന് മണി പറയുന്നു.
ചന്ദ്രനഗറില്‍ വെച്ച് ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്‍റ് വാഹനം തടയുകയായിരുന്നു. 500 രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടു. 300 രൂപ മാത്രമെ ആ സമയം മണിയുടെ കൈവശം ഉണ്ടായിരുന്നുള്ളു. പണം കോടതിയില്‍ അടക്കാന്‍ നോട്ടീസ് വരുമെന്ന് പറഞ്ഞാണ് മണിയെ വിട്ടയച്ചത്. പതിനായിരം രൂപ പിഴയടക്കാനാണ് നോട്ടീസ്.
അതേസമയം 5000 രൂപ ലൈസന്‍സില്ലാത്തതിനും 5000 രൂപ വാഹന ഉടമയായ മണിയുടെ മകനുമാണ് പിഴയെന്നും നിയമപരമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്നും
മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
മറ്റുള്ളവര്‍ നിര്‍മ്മിക്കുന്ന പപ്പടം വാങ്ങി പാക്കറ്റിലാക്കി വിറ്റു അതില്‍ നിന്നും ലഭിക്കുന്ന ലാഭം കൊണ്ടാണ് മണി ജീവിക്കുന്നത്. ലൈസന്‍സ് ഇല്ലാത്തതിനാല്‍ സാധാരണ സ്കൂട്ടര്‍ ഓടിക്കാറില്ലെന്നും ബസ് ലഭിക്കാത്തതിനാല്‍ പപ്പട വില്‍പനക്കായി സ്കൂട്ടര്‍ എടുക്കുകയായിരുന്നെന്നും മണി പറയുന്നു.
Post Your Comments