KeralaLatest NewsNews

കർദിനാളിന് തിരിച്ചടി : വിചാരണ നേരിടണം

കൊച്ചി : സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധി. അതിരൂപത മുൻ ഫിനാൻസ് ഓഫീസറും ഭൂമി വാങ്ങിയ സാജു വർഗീസും വിചാരണ നേരിടണം. കർദിനാൾ വിചാരണ നേരിടണമെന്ന കീഴ്ക്കോടതി ഉത്തരവ് ശരിവെച്ച ഹൈക്കോടതി കര്‍ദിനാള്‍ സമര്‍പ്പിച്ച ആറ് ഹർജികളും തള്ളി.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനടുള്ള 60 സെന്റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി നടത്തിയതെന്നുമാണ് കേസ്. ഭൂമി ഇടപാടിൽ തനിക്കെതിരായ 8  കേസുകളും റദ്ദാക്കണം എന്നും കർദ്ദിനാൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button