ഇസ്ലാമബാദ്: യുഎസിന് ഇന്ത്യയോടുള്ള സൗഹൃദത്തെ വിമര്‍ശിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. അഫ്ഗാനിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാന് വേണം, എന്നാല്‍ ഇന്ത്യയോടാണ് കൂറെന്നുമാണ് ഇമ്രാന്റെ വിമര്‍ശനം. ’20 വര്‍ഷത്തെ പോരാട്ടത്തിനുശേഷം അഫ്ഗാനിസ്ഥാനില്‍ അവശേഷിപ്പിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാനായിമാത്രം ഉതകുന്ന രാജ്യമായാണ് പക്കിസ്ഥാനെ യുഎസ് കാണുന്നത്. തന്ത്രപ്രധാന പങ്കാളിത്തം വരുമ്പോള്‍ ഇന്ത്യയോടാണ് താത്പ്പര്യം’ – ഇമ്രാന് ഖാന് പറഞ്ഞു.
ഇസ്ലാമബാദിലെ വസതിയില്‍ വിദേശമാധ്യമപ്രവര്ത്തകരോടാണ് ഇമ്രാന് ഖാന് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന് യുഎസ് തീരുമാനിച്ചതു മുതല്‍ വ്യത്യസ്തമായിട്ടാണ് പാക്കിസ്ഥാനോട് പെരുമാറുന്നതെന്ന് ഇമ്രാന് ഖാന് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജോ ബൈഡന് യു.എസ് പ്രസിഡന്റായി അധികാരം ഏറ്റെടുത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇമ്രാന് ഖാനുമായി സംസാരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ പാക്കിസ്ഥാന് അമേരിക്കയോട് നീരസമുണ്ട്.
Post Your Comments