KeralaLatest NewsNews

അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച മുന്‍ ഡിജിപി ജേക്കബ് തോമസിന് പിണറായി സര്‍ക്കാരിന്റെ കുരുക്ക്

സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ല, 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' കോടതി കയറുന്നു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ‘ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം എഴുതിയ സംസ്ഥാന മുന്‍ ഡിജിപിയും വിജിലന്‍സ് ഡയറക്ടറുമായിരുന്ന ഡോ.ജേക്കബ് തോമസ് ഐ.പി.എസിനോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.

Read Also : ജമ്മു കശ്മീരില്‍ ബിഎസ്എഫ് വാഹന വ്യൂഹത്തിന് നേരെ ആക്രമണം: ഭീകരരെ വളഞ്ഞ് സൈന്യം

അഴിമതിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ചതിന് പകരം വീട്ടാനായി സര്‍ക്കാര്‍ എടുത്ത കേസില്‍ ഏക പ്രതിയായ ഡിജിപി സെപ്റ്റംബര്‍ 14 ന് ഹാജരാകാനാണ് മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ നിര്‍ദ്ദേശിച്ചത്. സര്‍ക്കാര്‍ ഉത്തരവു പ്രകാരം 2019 ല്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2021 ജൂലൈ 12 നാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

1966 ഡിസംബര്‍ 2 ന് നിലവില്‍ വന്ന പൊലീസ് സേന (അവകാശങ്ങളുടെ നിയന്ത്രണം ) നിയമത്തിലെ വകുപ്പുകളായ 3 ( അഭിപ്രായ സ്വാതന്ത്രവും സംഘടനാ രൂപീകരണവും നിയന്ത്രിക്കല്‍) , (1) (സി) , (4) (സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ മാധ്യമങ്ങളുമായി ആശയവിനിമയം നടത്തുകയും പുസ്തകമെഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മുന്‍ ഡിജിപിയെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മുന്‍ ധനമന്ത്രി കെ. എം. മാണി കോഴ വാങ്ങിയതിന് കെ. എം. മാണി പ്രതിയായ ബാര്‍ കോഴ അഴിമതി കേസ് , മുന്‍ സ്‌പോര്‍ട്‌സ് മന്ത്രി ഇ. പി. ജയരാജന്‍ ഭാര്യാ സഹോദരിയായ മുന്‍ ആരോഗ്യ മന്ത്രി പി. കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ ചന്ദ്രന് യോഗ്യതയില്ലാതെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി നിയമ വിരുദ്ധമായി സര്‍ക്കാര്‍ ജോലി നല്‍കിയ ബന്ധു നിയമന കേസ് തുടങ്ങിയ വിവാദ അഴിമതി കേസ് വിവരങ്ങള്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചത് പൊലീസുദ്യോഗസ്ഥന്റെ അഭിപ്രായ സ്വാതന്ത്ര്യ അവകാശ നിയന്ത്രണ നിയമത്തിലെ വകുപ്പ് 3 (1) (സി) യുടെ ലംഘനമാണെന്നാണ് ക്രൈം ബ്രാഞ്ച് കേസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button