Latest NewsNewsInternational

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സൈന്യത്തെ പിന്‍വലിക്കുന്നതിനു പിന്നില്‍ മറ്റൊരു ലക്ഷ്യം

ഇറാനെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ച് അമേരിക്കയും ഇസ്രയേലും

കാബൂള്‍ : നീണ്ട ഇരുപത് വര്‍ഷത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറുകയാണ് അമേരിക്ക. അതോടെ താലിബാന്‍ ശക്തി പ്രാപിച്ചു. പല പ്രദേശങ്ങളും അവര്‍ തങ്ങളുടെ അധീനതയിലാക്കി കഴിഞ്ഞു. അമേരിക്ക മടക്കം പ്രഖ്യാപിച്ചത് മുതല്‍ താലിബാന്‍ ആക്രമണത്തിന്റെ ശക്തി കൂട്ടുകയും ചെയ്തു. താലിബാന്‍ വീണ്ടും അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിക്കുമെന്ന അവസ്ഥയില്‍ വിവിധ രാജ്യങ്ങള്‍ അമേരിക്ക ഇപ്പോള്‍ സൈന്യത്തെ പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ആവശ്യങ്ങളെ നിരന്തരമായി അമേരിക്ക നിരസിക്കുന്നത് മറ്റൊരു ലക്ഷ്യം മുന്‍പില്‍ കണ്ടു കൊണ്ടാണെന്ന് നിരീക്ഷകര്‍ കരുതുന്നു.

‘നിയമം ലംഘിക്കാൻ താത്പര്യമില്ല’: കേരളത്തിൽ വ്ലോഗർമാരെ കരിവാരി തേക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് മല്ലു ട്രാവലർ

അഫ്ഗാനിസ്ഥാന്റെ തന്നെ അയല്‍ രാജ്യമായ ഇറാനെയാണ് അടുത്തതായി അമേരിക്ക ലക്ഷ്യമിടുന്നതെന്നാണ് സൂചന.  അമേരിക്കയ്‌ക്കൊപ്പം
ഈ യുദ്ധത്തില്‍ ആദ്യ വെടിപൊട്ടിക്കുന്നത് ഇസ്രയേല്‍ ആയിരിക്കുമെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാന്റെ ആണവ പദ്ധതി അവസാന ഘട്ടത്തിലാണെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ഇറാന്‍ ആണവരാഷ്ട്രമായാല്‍ അത് മിഡില്‍ ഈസ്റ്റില്‍ അവര്‍ക്ക് മേല്‍ക്കൈ ഉണ്ടാകുമെന്നുറപ്പാണ് . ഇതിന് മുന്‍പ് ഇറാനെ ആക്രമിക്കുവാനാണ് ശത്രു രാജ്യങ്ങള്‍ ഒരുങ്ങുന്നത്. ഇറാന്റെ ചിരകാല വൈരികളായ ഇസ്രയേലും, അറബ് രാഷ്ട്രങ്ങളുമെല്ലാം അമേരിക്കയ്ക്ക് വളരെ വേണ്ടപ്പെട്ട രാജ്യങ്ങളാണ്. അഫ്ഗാനില്‍ നിലയുറപ്പിച്ചിട്ടുള്ള സൈനികരെ സുരക്ഷിതമാക്കാന്‍ കൂടിയാണ് ഇപ്പോഴത്തെ പിന്‍വാങ്ങലെന്നാണ് സൂചന. അതേസമയം യുദ്ധവിമാനങ്ങളുപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ അഫ്ഗാനിസ്ഥാന് പ്രഹരമേല്‍പ്പിക്കുവാനും അമേരിക്കയ്ക്ക് കഴിയും.

അമേരിക്കയും ഇസ്രയേലും ഇറാനെ ലക്ഷ്യം വയ്ക്കുന്നതിന് തെളിവായി നിരവധി സൂചനകളാണ് നയതന്ത്ര വിദഗ്ദ്ധര്‍ നല്‍കുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ കപ്പലിലൂടെ സ്വതന്ത്ര സഞ്ചാരത്തെ ഹനിക്കുന്ന ഇറാന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി ഉറപ്പാക്കുകയാണ് അതിലൊന്ന്. ഇബ്രാഹിം റൈസി ഇറാനില്‍ അധികാരത്തില്‍ എത്തുന്നതും സമാധാന ചര്‍ച്ചകള്‍ക്ക് അവസാനമായേക്കും. ഹസ്സന്‍ റൂഹാനിയേക്കാളും തീവ്രമായ നിലപാടുകളാണ് ഇബ്രാഹിം റൈസിയ്ക്കുള്ളത്. അടുത്തിടെ സി ഐ എയുടെ തലവന്‍ ബില്‍ ബേണ്‍സ് ഇസ്രയേല്‍ സന്ദര്‍ശിച്ചതിന് പിന്നിലും ഇറാനെതിരെയുള്ള കരുനീക്കത്തിനാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button