Latest NewsNewsInternational

അഫ്ഗാനിലെ പ്രമുഖ പ്രദേശങ്ങളെല്ലാം പിടിച്ചെടുത്ത് താലിബാൻ ഭീകരർ : ധനമന്ത്രി ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ രാജ്യം വിട്ടു

കാബൂൾ : അഫ്ഗാനിലെ ഉന്നത നേതാക്കൾ രാജ്യത്ത് നിന്നും പലായനം ചെയ്യുന്നതായി റിപ്പോർട്ട്. അഫ്ഗാൻ ധനമന്ത്രി ഖാലിദ് പയേന്ദയാണ് ഇന്നലെ രാജ്യം വിട്ടത്. മന്ത്രി സ്ഥാനം രാജിവെച്ച ശേഷമാണ് അദ്ദേഹം രാജ്യം വിട്ടത്. താലിബാൻ ഭീകരർ കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കുന്ന സാഹചര്യത്തിലാണ് നേതാക്കൾ രാജ്യം വിട്ടത്. താലിബാൻ 90 ദിവസത്തിനുള്ളിൽ കാബൂൾ കീഴ്‌പ്പെടുത്തും എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

Read Also : ദ്വാരകയിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത്  

രാജ്യത്തെ സുരക്ഷാ സ്ഥിതി മോശമായ സാഹചര്യത്തിലാണ് ധനമന്ത്രി രാജ്യം വിട്ടത് എന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം പ്രാദേശിക സായുധ സംഘങ്ങളെ ഉപയോഗിച്ച് താലിബാനെ നേരിടാൻ തന്ത്രം മെനയുന്ന അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഖാനി സൈനികർക്ക് ആവേശം പകരാൻ യുദ്ധമേഖലയിലെത്തിയിരിക്കുകയാണ്. താലിബാൻ ഭീകരരുടെ അടുത്ത ലക്ഷ്യമായ മസർ ഇ ഷെരീഫിലെത്തിയ പ്രസിഡന്റ് ഉന്നത നേതാക്കളുമായി യോഗം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button