Latest NewsUAENewsGulf

പ്രവാസികള്‍ക്ക് ആശ്വാസമായി യു.എ.ഇ മന്ത്രാലയത്തിന്റെ പ്രഖ്യാപനം

ന്യൂഡല്‍ഹി : യാത്രാവിലക്കില്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ വിസ കാലാവധി ഡിസംബര്‍ ഒമ്പതു വരെ നീട്ടി യു.എ.ഇ അധികൃതര്‍. താമസ വിസയുള്ളവര്‍ക്ക് അനുമതിയോടെ യു.എ.ഇയിലേക്ക് മടങ്ങാം. കൊവിഡും ലോക്ക്ഡൗണും യാത്രാവിലക്കും കാരണം നാട്ടില്‍ കുടുങ്ങിയ നിരവധി പ്രവാസികള്‍ക്ക് ആശ്വാസകരമാകുന്നതാണ് തീരുമാനം.

Read Also : ഗുണ്ടാ നേതാക്കളില്‍ നിന്നും കണ്ടുകെട്ടിയത് 1848 കോടി രൂപയുടെ സ്വത്തുക്കള്‍ : നയം കടുപ്പിച്ച് യോഗി സര്‍ക്കാര്‍

നവംബര്‍ 9 നകം ഇവിടെ എത്തണമെന്നാണ് യു.എ.ഇ അറിയിച്ചിട്ടുള്ളത്. ബാക്കി ഒരു മാസം ഗ്രേസ് പിരിയഡ് പോലെ വിസ റിന്യൂവലിന് ഉപയോഗിക്കാം. ദുബായി താമസവിസയുള്ളവര്‍ക്ക് വാക്സിന്‍ എടുക്കാതെ തന്നെ ദുബായിലേക്ക് പ്രവേശിക്കാമെന്ന് വിമാനക്കമ്പനികള്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ കൈവശം കരുതണം. ഒപ്പം പുറപ്പെടുന്ന വിമാനത്താവളത്തില്‍ നിന്നുള്ള കൊവിഡ് റാപ്പിഡ് പരിശോധനാഫലവും നിര്‍ബന്ധമാണ്. അതേസമയം സന്ദര്‍ശ വിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button