ന്യൂ ഡൽഹി : കോവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ 19ദിവസത്തേക്ക് കൂടി നീട്ടിയതിനാൽ വാഹന, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിനുള്ള കാലാവധി വേണ്ടതും നീട്ടി നൽകി. മാര്‍ച്ച് 25നും മെയ് മൂന്നിനുമിടയില്‍ കാലാവധി തീരുന്ന പോളിസികള്‍ മെയ് 15നകം പുതുക്കിയാല്‍മതിയെന്നും, . ഈ കാലയളവില്‍ പുതുക്കേണ്ട സമയം കഴിഞ്ഞാലും പോളിസി നിലനില്‍ക്കുമെന്നും ധനമന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ മെയ് 15നകം പോളിസി പുതുക്കിയാല്‍ കാലാവധി തീര്‍ന്ന അന്നുമുതല്‍ അതിന് പ്രാബല്യമുണ്ടാകും.
തേഡ് പാര്‍ട്ടി മോട്ടോര്‍വാഹന ഇന്‍ഷുറന്‍സിനും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുമാണ് ഇളവ് ബാധകമാവുക. സാധാരണയായി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കാലാവധി കഴിഞ്ഞാലും പ്രീമിയം അടച്ച് പുതുക്കുന്നതിന് ഒരുമാസംവരെ അധിക സമയം ലഭിക്കാറുണ്ട്. ന്നാല്‍ ഈ സമയത്ത് ക്ലെയിം ആവശ്യമായിവന്നാല്‍ പരിഗണിക്കില്ലെന്നുമാത്രം.
Post Your Comments