തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നും ശമ്പളം വാങ്ങുന്ന കന്യാസ്ത്രീകളും പുരോഹിതരും ആദായനികുതി നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കത്തോലിക്ക സഭ. കേരളത്തിലെ വിവിധ കതോലിക്ക മതവിഭാഗങ്ങള്‍ എല്ലാം ചേര്‍ന്ന് ഹൈക്കോടതി വിധിയെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. ‘ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്ന് മേജര്‍ സുപീരിയേഴ്‌സിന്റെ കേരള കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാദര്‍ ജക്കോബി സെബാസ്റ്റ്യന്‍ പറഞ്ഞു.
Read Also : ഡിവൈഎഫ്ഐ പ്രവർത്തകനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
‘സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും നല്‍കണം,’ ഇതായിരുന്നു ബൈബിളിനെ ഉദ്ധരിച്ച് ഹൈക്കോടതി വിധി പ്രസ്താവത്തിന് ആമുഖമായി പറഞ്ഞത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളം പറ്റുന്ന കന്യാസ്ത്രീകളും പുരോഹിതരും ഉറവിടത്തില്‍ നിന്നു തന്നെ ആദായനികുതി (ടിഡിഎസ്) നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയെ അംഗീകരിക്കുന്നതായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
2014ല്‍ ആദായനികുതി വകുപ്പാണ് കന്യാസ്ത്രീകള്‍ക്കും പുരോഹിതര്‍ക്കും ആദായനികുതി ഏര്‍പ്പെടുത്തണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ സര്‍ക്കുലര്‍ കേരള ഹൈക്കോടതിയില്‍ 49 പരാതിക്കാര്‍ ചോദ്യം ചെയ്തു. സഭാച്ചട്ടപ്രകാരവും ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നും വാദിച്ചാണ് ഇതിനെ ചോദ്യം ചെയ്തത്.
Post Your Comments