കാബൂൾ : സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അഫ്ഗാന് ഇന്ത്യ സമ്മാനിച്ച നാല് എംഐ 24 ഹെലികോപ്റ്ററുകൾ താലിബാൻ ഭീകരർ പിടിച്ചെടുത്തതായി റിപ്പോർട്ട്. യൂറോപ്യൻ രാജ്യമായ ബെലാറസിൽ നിന്നും എത്തിച്ച ഹെലികോപ്റ്ററുകളാണ് പിടിച്ചെടുത്തത്. എംഐ 24 ന്റെ സമീപം താലിബാൻ ഭീകരർ നിൽക്കുന്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്.
നേരത്തെ അമേരിക്കയിൽ നിന്നും യുഎസ് സൈന്യത്തെ തിരികെ രാജ്യത്തെത്തിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് താലിബാൻ ഭീകരരുടെ ആക്രമണം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഇന്ത്യ അഫ്ഗാന് ഹെലികോപ്റ്ററുകൾ നൽകിയത്.
അതേസമയം അഫ്ഗാനിലെ പ്രമുഖ നഗരമായ കുണ്ടൂസിലെ നിരവധി പ്രദേശങ്ങൾ താലിബാൻ ഭീകരർ പിടിച്ചെടുത്തു. സൈനിക താവളവും വിമാനത്താവളവുമൊഴികെയുള്ള പ്രദേശങ്ങളാണ് ഭീകരർ കീഴ്‌പ്പെടുത്തിയത്.
Post Your Comments