KeralaLatest NewsNews

കേന്ദ്രസര്‍ക്കാര്‍ നല്‍കി വരുന്ന പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ കേരളത്തിലും സിവിലിയന്‍ പുരസ്‌കാരങ്ങള്‍

പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നല്‍കി വരുന്ന പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ കേരളത്തിലും സിവിലിയന്‍ പുരസ്‌കാരങ്ങള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ പത്മശ്രീ,പത്മഭൂഷണ്‍ പത്മവിഭൂഷന്‍ മാത്യകയിലായിരിക്കും സര്‍ക്കാര്‍ സിവിലിയന്‍ പുരസ്‌കാരങ്ങള്‍ നല്‍കുക. ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

Read Also : സ്വര്‍ണക്കടത്ത് കേസില്‍ സർക്കാരിന് തിരിച്ചടി: ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്തു

കല, സാംസ്‌കാരിക, സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. ഈ വിഷയത്തില്‍ കൂടുതല്‍ പഠിക്കുന്നതിന് ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, വാക്സിന്‍ ചലഞ്ച് മുഖേന സമാഹരിച്ച പണം സംസ്ഥാന സര്‍ക്കാര്‍ എന്തുചെയ്യുമെന്ന് പി.സി വിഷ്ണുനാഥ് എംഎല്‍എ ചോദിച്ചു. വാക്സിന്‍ വാങ്ങുന്നതിനായി സ്വകാര്യ ആശുപത്രികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 126 കോടി രൂപ അനുവദിച്ച സാഹചര്യത്തിലാണ് വിഷ്ണുനാഥിന്റെ ചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button