ശ്രീനഗർ : പാക് ഇന്റർനാഷണൽ എയർലൈൻസ് എന്ന പേര് എഴുതിയ വിമാന ആകൃതിയിലുളള ബലൂൺ കണ്ടെത്തി. രജൗരി ജില്ലയിൽ വൈകീട്ടോടെയായിരുന്നു സംഭവം. പ്രദേശവാസികളാണ് ബലൂൺ ആദ്യം കണ്ടത്. ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. പാക് അധീന കശ്മീരിലെ ഭീകരരാകാം ഇതിന് പിന്നിൽ എന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ജമ്മു കശ്മീരിൽ നേരത്തെയും പാക് എയർലൈൻസിന്റെ പേരിലുള്ള ബലൂണുകൾ കണ്ടെത്തിയിരുന്നു. രാജ്യത്ത് അസ്വസ്ഥതകൾ സൃഷ്ടിക്കാനുള്ള ഭീകരരുടെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി ജമ്മു കശ്മീരിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
Post Your Comments